ADVERTISEMENT

ഗായിക അമൃത സുരേഷിന്റെ പുതിയ സമൂഹമാധ്യമ പോസ്റ്റ് ചർച്ചയാകുന്നു. കറുത്ത വസ്ത്രം ധരിച്ച് ബെഡിൽ ഇരിക്കുന്ന ചിത്രമാണ് ഗായിക പങ്കുവച്ചത്. ചിത്രത്തിനൊപ്പം അമൃത കുറിച്ച വാക്കുകൾ ഇങ്ങനെ: 

 

‘നമ്മളെ തെറ്റിദ്ധരിക്കുകയും തെറ്റായി വിധിക്കുകയും ചെയ്യുമ്പോൾ നമ്മൾ എന്തിനാണ് സ്വയം പ്രതിരോധിക്കുന്നത്? അതെല്ലാം വിട്ടുകളയൂ. തിരിച്ച് ഒന്നും പറയണ്ട. അവർക്ക് ഇഷ്ടമുള്ള തരത്തിൽ അവർ നമ്മളെ വിധിക്കട്ടെ. ഇതൊക്കെ ഒരു രസമാണ്’. 

 

അമൃതയുടെ സമൂഹമാധ്യമ കുറിപ്പ് ചുരുങ്ങിയ സമയത്തിനകമാണു ചർച്ചയായത്. നിരവധി പേർ ഗായികയെ പിന്തുണച്ചു രംഗത്തെത്തി. പിന്നാലെ ജീവിതപങ്കാളി ഗോപി സുന്ദറിനൊപ്പമുള്ള ചിത്രവും അമൃത പോസ്റ്റ് ചെയ്തു. ഒരുമിച്ചുള്ള മിറർ സെൽഫിയാണ് ഗായിക പങ്കുവച്ചത്. 

 

അടുത്തിടെയാണ് പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്. ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പ്രാർഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത വ്യക്തമാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com