ADVERTISEMENT

ലോകസംഗീതദിനത്തോടനുബന്ധിച്ച് ആത്മയും വൈഎംസിഎയും സംയുക്തമായി സംഘടിപ്പിച്ച സംഗീതപരിപാടി ജൂൺ 21ന് സമാപിക്കും. വൈഎംസിഎ ഓപ്പൺ ഓഡിറ്റോറിയത്തിൽ ജൂൺ 18നാണ് പരിപാടി ആരംഭിച്ചത്. മന്ത്രി വി.എൻ. വാസവൻ ആണ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത്. 

 

അന്തരിച്ച സംഗീതജ്ഞൻ ആലപ്പി രംഗനാഥിന്റെ ഓർമയ്ക്കായി ഏർപ്പെടുത്തിയ ഗുരുശ്രേഷ്ഠ പുരസ്കാരം കോട്ടയം ഉണ്ണിക്കൃഷ്ണന് തിരുവിഴ ജയശങ്കർ സമ്മാനിക്കും. സുവിൻദാസ്, കീർത്തി സുരേഷ്, ഡോ. വി.എൽ. ജയപ്രകാശ് എന്നിവരുടെ പ്രത്യേക സംഗീതപരിപാടിയും ഉണ്ട്. 

 

ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാക്കളുടെ നാടൻപാട്ട് അവതരണവും വേദിയില്‍ നടക്കും. മ്യൂസിക് തെറപ്പി എന്ന വിഷയത്തെക്കുറിച്ച് ഡോ.സ്മിത പിഷാരടി സംസാരിക്കും. പഞ്ചശ്രീ കലാപീഠ ശശികുമാർ ഈരയിലിന്റെ സംഗീത കച്ചേരിയും നടത്തപ്പെടും. 

 

സംഗീതദിനമായ ജൂൺ 21ന് എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. സംഗീതസംവിധായകൻ കൈലാസ് മേനോൻ മുഖ്യാതിഥി ആയിരിക്കും. ആത്മ തിയറ്റർ പുരസ്കാരം പ്രമോദ് വെളിയനാടിനും സംഗീത പുരസ്കാരം കെ.ജെ.ചക്രപാണിക്കും ഫൈനാർട്ട് അവാർഡ് ഉദയകുമാറിനും സമ്മാനിക്കും. തുടർന്ന് ഹിന്ദുസ്ഥാനി സംഗീതവുമായി രത്നശ്രീ അയ്യരുടെ സംഗീത സദസ്സ് നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com