ADVERTISEMENT

ഗായിക ഗായത്രി അശോകൻ പുറത്തിറക്കിയ പുതിയ ഗസൽ ഗാനം ആരാധകശ്രദ്ധ നേടുന്നു. ആലാപ് ദേശായി ചിട്ടപ്പെടുത്തിയ ഈണം അതിമനോഹരമായി ഗായത്രി ആലപിച്ചിരിക്കുന്നു. രസ ഭൂപാലി ആണ് ഗസലിനു വരികൾ കുറിച്ചത്. 

 

പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്നത്. മാനസ് കുമാർ ആണ് ഗസലിനു വേണ്ടി വയലിനിൽ ഈണമൊരുക്കിയത്. വി.പി.ഗുപ്ത മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചു. സംഗീത് പവിത്രൻ മ്യൂസ്ക് അറേഞ്ച് ചെയ്തിരിക്കുന്നു. 

 

അതിമനോഹര ദൃശ്യാനുഭവം കൂടെ സമ്മാനിച്ചാണ് ഗായത്രി ഗസൽ ഗാനം പ്രേക്ഷകർക്കരികിലെത്തിച്ചത്. മുൻപും ഗായത്രി പുറത്തിറക്കിയ പാട്ടുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഗായികയുടെ ഗസൽ ഗാനങ്ങൾക്ക് സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com