ജഗദീഷിനു മുന്നിൽ പാട്ടുമായി രമേഷ് പിഷാരടി; വിഡിയോ

Jagadish-ramesh
SHARE

നടൻ ജഗദീഷിനു മുന്നിൽ പാട്ടു പാടി രമേഷ് പിഷാരടി. മഴവിൽ മനോരമയില്‍ ജഗദീഷ് അവതാരകനായെത്തുന്ന ‘പണം തരും പടം’ എന്ന പരിപാടിയുടെ വേദിയിൽ എത്തിയതായിരുന്നു പിഷാരടി. ‘ഒരു കിളി ഇരുകിളി’ എന്ന ഗാനമാണ് നടൻ ആലപിച്ചത്. 

‘അതും ജഗദീഷേട്ടന്റെ മുന്നിൽ’ എന്ന അടിക്കുറിപ്പോടെ രമേഷ് പിഷാരടി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ഇതിനകം വൈറൽ ആയിരിക്കുകയാണ്. താരങ്ങൾ ഉൾപ്പെടെയുള്ള നിരവധി പേർ പ്രതികരണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

തങ്ങൾ ഒരുമിച്ചുള്ള സമയങ്ങളിൽ പാട്ടുകളെക്കുറിച്ചാണ് കൂടുതല്‍ ചർച്ച ചെയ്യുന്നതെന്ന് രമേഷ് പിഷാരടിയും ജഗദീഷും പറഞ്ഞു. പാട്ടുമായി ശാസ്ത്രീയമായി ബന്ധമില്ലെങ്കിലും എന്നും എപ്പോഴും പാട്ട് ആസ്വാദിക്കാറുണ്ടെന്നും ഇരുവരും കൂട്ടിച്ചേർത്തു. ജഗദീഷും രമേഷ് പിഷാരടിയും ഒരുമിച്ചു വേദിയിൽ പാടിയത് ‘പണം തരും പടം’ പ്രേക്ഷകർക്ക് നവ്യാനുഭവമായി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA