ADVERTISEMENT

ലോകസംഗീതദിനത്തോടനുബന്ധിച്ച് പുത്തന്‍ ഗാനാവിഷ്കാരവുമായി ഗായകൻ രാഹുൽ ലക്ഷ്മൺ. ‘ദ്രൗപതി’ എന്ന പേരിലൊരുക്കിയ വിഡിയോ ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മഹാഭാരതത്തിലെ ശക്തമായ സ്ത്രീസാന്നിധ്യത്തിന്റെ കാവ്യരൂപമാണ് ദ്രൗപതി. ഉള്ളിലുള്ള വെളിച്ചത്തെ അറിയാൻ കാതങ്ങൾക്കപ്പുറമുള്ള പുനർജനികൾ തേടിപോകണ്ടതില്ലെന്നും‌ ആത്മസമർപ്പണതിൽ അടിയുറച്ച് വിശ്വസിച്ചാൽ മതിയെന്നുമുള്ള സന്ദേശം പകർന്നാണ് ഈ ഗാനാവിഷ്കാരം ഒരുക്കിയിരിക്കുന്നത്. 

 

എൻവിക്രമന്‍ ആണ് പാട്ടിനു വരികൾ കുറിച്ചത്. രാഹുൽ ലക്ഷ്മണനെക്കൂടാതെ സജ്ജിൻ ജയരാജ്, അപർണ സത്യൻ, രോഹിത് അനീഷ്, ഹരിഗോവിന്ദ് അജിത്ത്, നിഷി രാജാസാഹിബ്, ശ്രീകാന്ത് വിക്രം എന്നിവരും ആലാപനത്തിൽ പങ്കുചേർന്നിട്ടുണ്ട്. ഗായത്രി ദേവിയുടെ മനോഹര ചുവടുകള്‍ ഗാനാവിഷ്കാരത്തെ ഏറെ ഹൃദ്യമാക്കുന്നു. 

 

ശ്രീകാന്ത് വിക്രം ആണ് ‘ദ്രൗപതി’ നിർമിച്ചിരിക്കുന്നത്. വിപിൻ എസ് നായർ ഗാനരംഗങ്ങളുടെ ചിത്രീകരണവും എഡിറ്റിങ്ങും നിർവഹിച്ചു. വേറിട്ട ആസ്വാദനാനുഭവം നൽകുന്ന പാട്ടിനു മികച്ച പ്രേക്ഷകസ്വീകാര്യതയാണു ലഭിക്കുന്നത്. 

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com