ഗായിക ചിന്മയി ശ്രീപദ ഇരട്ടക്കുട്ടികളുടെ അമ്മയായി. ഒരു മകനും മകളുമാണ് പിറന്നത്. ധൃപ്ത, ഷർവാസ് എന്നിങ്ങനെയാണ് മക്കൾക്കു പേര് നൽകിയിരിക്കുന്നത്. കുടുംബത്തിലേയ്ക്കു പുതിയ അതിഥികൾ എത്തിയ വിവരം ചിന്മയിയും ഭർത്താവ് രാഹുല്‍ രവീന്ദ്രനും സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. 2014 ൽ ആണ് രാഹുലും ചിന്മയിയും വിവാഹിതരായത്. നടനും സംവിധായകനും തിരക്കഥാകൃത്തുമാണ് രാഹുൽ.
ചിന്മയി ഗർഭിണിയാമെന്ന തരത്തിൽ മുൻപ് പല തവണ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനോടെല്ലാം രൂക്ഷമായി ഭാഷയിൽ ഗായിക പ്രതികരിച്ചിട്ടുമുണ്ട്. സ്വകാര്യജീവിതത്തിലെ കാര്യങ്ങൾ പരസ്യപ്പെടുത്താൻ ആഗ്രഹിക്കാത്ത ചിന്മയി, താൻ ഗർഭിണിയാണെന്ന കാര്യം വെളിപ്പെടുത്തിയിരുന്നില്ല. കുട്ടികളുണ്ടായാൽ അവരുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യില്ലെന്നു ഗായിക നേരത്തേ പറഞ്ഞിരുന്നു.