സ്വീഡന്റെ തെരുവിൽ മലയാളി താരങ്ങളുടെ അറബിക് കുത്ത്; വിഡിയോ

SHARE

സ്വീഡനിലെ സ്റ്റോക്കോം സിറ്റിയിൽ മലയാളി താരങ്ങൾ നടത്തിയ അറബിക് കുത്ത് നൃത്തം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. സ്വീഡനിലെ അലൻ സ്കൂൾ ഓഫ് ഇന്ത്യൻ ഡാൻസസ് ഉടമയും നർത്തകിയുമായ അലൻ ചന്ദ്രനും നടനും ഡാൻസ് റിയാലിറ്റി ഷോ താരവുമായ അനീഷ് റഹ്മാനും ചേർന്നാണ് അറബിക് കുത്ത് അവതരിപ്പിച്ചത്. അലന്റെ മകൾ തൻവി ചന്ദ്രൻ, അലൻ നൃത്തവിദ്യാലയത്തിലെ അഷ്മിത്, പ്രേരണ സിങ്, നീതു നീലകണ്ഠൻ, ദീപ, അദ്രിജ എന്നിവരും ഒപ്പം ചുവടുവച്ചു. അലൻ സ്കൂളിന്റെ പ്രൊ‍ഡക്‌ഷനിൽ അനീഷ് റഹ്മാന്റേതാണ് കൊറിയോഗ്രഫി. 

സ്വീഡൻ എംബസിയും അലൻ സ്കൂളും ചേർന്ന് ഈ മാസം 9ന് നടത്തിയ ഉത്സവ് 2022 എന്ന പരിപാടിയോടനുബന്ധിച്ചാണ് അനീഷ് റഹ്മാൻ സ്വീഡനിലെത്തിയത്. 12 രാജ്യങ്ങളിൽനിന്നുള്ള അംബാസഡർമാരും നയതന്ത്ര പ്രതിനിധികളും ഉൾപ്പെട്ട പരിപാടിയായിരുന്നു ഉത്സവ്. 

മുൻ വർഷങ്ങളിൽ സ്വീഡൻ എംബസി നടത്തിയ നമസ്തേ സ്റ്റോക്കോം പരിപാടിയിലും അനീഷ് അലൻ സ്കൂളിനു വേണ്ടി നൃത്തം ചെയ്തിരുന്നു. അനീഷ് അഭിനയിച്ച സാന്താക്രൂസ് എന്ന സിനിമ ജൂലൈ 1ന് റിലീസ് ചെയ്യും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA