മഞ്ജരിക്ക് താലി ചാർത്തി ജെറിൻ‌; അതിഥികളായി സുരേഷ് ഗോപിയും രാധികയും, വിഡിയോ

manjari-wedding-video
SHARE

ഗായിക മഞ്ജരി വിവാഹിതയായി. തിരുവനന്തപുരത്ത് വച്ച് ഇന്ന് രാവിലെയായിരുന്നു മഞ്ജരിയുടെയും ബാല്യകാലസുഹൃത്ത് ജെറിന്റെയും വിവാഹം. ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. നടന്‍ സുരേഷ് ഗോപിയും ഭാര്യ രാധികയും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. 

ചുവന്ന സാരിയിൽ അതിസുന്ദരിയായാണ് മഞ്ജരി വിവാഹവേദിയിലെത്തിയത്. ചുവന്ന നിറത്തിലുള്ള കുർത്തയും കസവ് മുണ്ടും ആണ് ജെറിൻ ധരിച്ചത്. വിവാഹശേഷം ഇരുവരും മജിഷ്യൻ ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലേക്കു പോകും. അവിടെയുള്ള ഭിന്നശേഷി വിദ്യാർഥികൾക്കൊപ്പമാണു വിരുന്നു സൽക്കാരം. 

ഒന്നാം ക്ലാസ് മുതൽ ഒരുമിച്ചു പഠിച്ചവരാണ് മ‍ഞ്ജരിയും ജെറിനും. മസ്കത്തില്‍ ആയിരുന്നു ഇരുവരുടെയും വിദ്യാഭ്യാസകാലം. ബെംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തിലെ എച്ച്ആർ മാനേജർ ആയി ജോലി ചെയ്യുകയാണ് ജെറിൻ. പത്തനംതിട്ട സ്വദേശിയാണ്.

‘അച്ചുവിന്റെ അമ്മ’ എന്ന ചിത്രത്തിലൂടെ പിന്നണിഗാനരംഗത്ത് ഹിരിശ്രീ കുറിച്ചതാണ് മഞ്ജരി. സ്വതന്ത്രസംഗീത ആൽബങ്ങളിലൂടെയും പിന്നണിഗാനങ്ങളിലൂടെയും ഗായിക സംഗീതലോകത്തു സജീവമാണ്. കർണാട്ടിക്, ഹിന്ദുസ്ഥാനി, റാപ്, ഫ്യൂഷൻ എന്നീ ആലാപനശൈലികളിൽ പ്രാവീണ്യം നേടിയിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS