നോവായി തഴുകുന്ന ‘ഒറ്റമരപ്പാതയിലെ’; പാട്ടുമായി പത്താം വളവ്

Pathamvalavu
SHARE

സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത് സുകുമാരനും പ്രധാന വേഷങ്ങളിലെത്തിയ ‘പത്താം വളവി’ലെ പുതിയ ഗാനം പുറത്തിറങ്ങി. ‘ഒറ്റമരപ്പാതയിലെ’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് പ്രേക്ഷകർക്കരികിലെത്തിയത്. അജീഷ് ദാസൻ വരികൾ കുറിച്ച ഗാനം രഞ്ജിന്‍ രാജ് ഈണമൊരുക്കി ആലപിച്ചിരിക്കുന്നു. 

പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ദുഃഖഭാവം നിറയുന്ന ‘ഒറ്റമരപ്പാതയിലെ’ ഒരു നൊമ്പരമായി പ്രേക്ഷകഹൃദയങ്ങളെ തലോടി കടന്നു പോവുകയാണ്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിനായക് ശശികുമാറും പത്താം വളവിനു വേണ്ടി പാട്ടുകൾ എഴുതിയിട്ടുണ്ട്. 

മികച്ച പ്രേക്ഷകസ്വീകാര്യത നേടിയ ചിത്രമാണ് ‘പത്താം വളവ്’. എം.പത്മകുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ അതിഥി രവിയും സ്വാസികയും നായികമാരായി എത്തി. അജ്മൽ അമീർ, അനീഷ് ജി. മേനോന്‍, സുധീര്‍ കരമന, സോഹന്‍ സീനു ലാല്‍, മേജര്‍ രവി, രാജേഷ് ശര്‍മ്മ, ഇടവേള ബാബു തുടങ്ങിയവരാണ് മറ്റു വേഷങ്ങൾ അവതരിപ്പിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS