ADVERTISEMENT

ഗായിക ചിന്മയി ശ്രീപദയുടെ ഔദ്യോഗിക അക്കൗണ്ടിന് വിലക്കേർപ്പെടുത്തി ഇന്‍സ്റ്റഗ്രാം. ബാക്ക്അപ്പ് അക്കൗണ്ടിലൂടെ ചിന്മയി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചില പുരുഷന്മാർ തനിക്ക് അശ്ലീലചിത്രങ്ങളയച്ചത് റിപ്പോർട്ട് ചെയ്തതിനാലാണ് ഇൻസ്റ്റഗ്രാമിന്റെ ഈ നടപടിയെന്ന് ഗായിക ട്വിറ്ററിലൂടെ പറഞ്ഞു. ബാക്ക്അപ്പ് അക്കൗണ്ടിനേക്കുറിച്ചുള്ള വിവരങ്ങളും ചിന്മയി ട്വീറ്റ് ചെയ്തിട്ടുണ്ട്.

 

‘ഒടുവിൽ ഇൻസ്റ്റഗ്രാം എന്റെ യഥാർഥ അക്കൗണ്ട് നീക്കം ചെയ്തു. അധിക്ഷേപിക്കുന്നവരെ നിലനിർത്തിക്കൊണ്ട് ശബ്ദമുയർത്തുന്നവരെ ഒഴിവാക്കി’, ചിന്മയി കുറിച്ചു. 

 

മീ ടൂ ആരോപണം ഉന്നയിച്ചതിനു പിന്നാലെ കഴിഞ്ഞ കുറച്ചു നാളുകളായി ചിന്മയിക്കു നേരെ സൈബർ ആക്രമണം രൂക്ഷമായിരുന്നു. 2018ല്‍ ആണ് തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ ചിന്മയി പീഡന പരാതിയുമായി രംഗത്തെത്തിയത്. തുടർന്ന് 17 സ്ത്രീകളാണ് വൈരമുത്തുവിനെതിരെ ലൈംഗികാതിക്രമ ആരോപണമുന്നയിച്ചത്. 

 

പിന്നാലെ ചിന്മയിക്കു നേരെ സമൂഹമാധ്യമങ്ങള്‍ വഴിയും അല്ലാതെയും പരിഹാസങ്ങളും വിമർശനങ്ങളും ഉയർന്നു. അടുത്തിടെ ഇരട്ടക്കുട്ടികളുടെ അമ്മയായെന്ന സന്തോഷം പങ്കിട്ടപ്പോഴും ഗായികയ്ക്കു നേരെ രൂക്ഷമായ പ്രതികരണങ്ങളാണ് ഉണ്ടായത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com