ADVERTISEMENT

പ്രണയാർദ്ര ചിത്രം പങ്കുവച്ച് ഗായിക അമൃത സുരേഷും സംഗീതസംവിധായകൻ ഗോപി സുന്ദറും. ‘Wind’ എന്ന അടിക്കുറിപ്പോടെയാണ് പരസ്പരം മുഖത്തു നോക്കി ചിരിക്കുന്ന മനോഹര ചിത്രം ഇരുവരും പോസ്റ്റ് ചെയ്തത്. ഗോപി സുന്ദർ ആണ് സെൽഫി പകർത്തിയിരിക്കുന്നത്. 

 

അമൃതയുടെയും ഗോപി സുന്ദറിന്റെയും ചിത്രം ഇതിനകം വൈറൽ ആയിക്കഴിഞ്ഞു. അമൃതയുടെ അനുജത്തിയും ഗായികയുമായ അഭിരാമി സുരേഷ് കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്. 

 

അടുത്തിടെയാണ് പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്. ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പ്രാർഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത വ്യക്തമാക്കിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com