ADVERTISEMENT

ലോക്ക്ഡ് ഇൻ ചിത്രത്തിനു വേണ്ടി ഗായിക കെ.എസ്.ചിത്ര ആലപിച്ച ഗാനം പുറത്തിറങ്ങി. ‘മുകിലേ’ എന്നു തുടങ്ങുന്ന മനോഹര മെലഡിയാണ് പ്രേക്ഷകർക്കരികിലെത്തിയത്. സിജു തുറവൂരിന്റെ വരികൾക്ക് ശബരിനാഥ് ഈണമൊരുക്കിയിരിക്കുന്നു. 

 

‘മുകിലേ ചാരെ വന്നു പെയിതിടുന്നൊരഴകേ

നിലവേ ഈണമോടെ മൂളിടുന്നൊരഴകേ

കാതോരം നീ മൊഴിഞ്ഞേ കുന്നോളം സ്നേഹമായ് 

നെഞ്ചാകെ നീ നിറഞ്ഞേ ആദ്യമായ്....’

 

പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. സുമേഷ് ആനന്ദ് സൂര്യ ആണ് പാട്ടിന്റെ അറേഞ്ചിങ്ങും പ്രോഗ്രാമിങ്ങും നിർവഹിച്ചത്. രഞ്ജിത് വിശ്വനാഥൻ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചു. 

 

അമേരിക്കൻ മലയാളിയായ ശബരിനാഥ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലോക്ക്ഡ് ഇൻ. ജോൺ മാർട്ടിൻ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിങ്: ടിനു കെ തോമസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com