സാജൻ രാമാനന്ദൻ സംവിധാനം ചെയ്ത ‘റീയൂണിയൻ’ എന്ന ചിത്രത്തിലെ ഗാനം ആസ്വാദകരെ നേടുന്നു. ‘ആരാകിലും നീയാകിലും’ എന്നു തുടങ്ങുന്ന ഗാനം പ്രതിഷേധ ശബ്ദമായാണ് അവതരിപ്പിച്ചിരിക്കുന്നത്. അനീഷ് ലാലിന്റെ വരികൾക്ക് ഡെൺസൺ ഡൊമിനിക് ഈണമൊരുക്കിയിരിക്കുന്നു. ആനന്ദ് ശ്രീരാജ് ആണ് ഗാനം ആലപിച്ചത്.
‘ആരാകിലും ഇനി നീതി ന്യായം മാറ്റുമോ
ആണെങ്കിലും അല്ലെങ്കിലും ഇനി നീയും ഞാനും മാറുമോ
അധികാരമേ വിധിന്യായമേ
നീയും ഞാനും വേറെയോ....’
ശക്തമായ വരികളും വേറിട്ട ആവിഷ്കാരവും കൊണ്ട് പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. വേദാൻഷ് ഫിലിം കമ്പനിയുടെ ബാനറിൽ രാജീവ് ശ്രീധരൻ നിർമിക്കുന്ന ചിത്രമാണ് ‘റീയൂണിയൻ’. ജോണി, അരുൺ, ഋഷി, അഭിലാഷ്, ഷൈൻ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്നു.