ADVERTISEMENT

ഗായിക സിത്താര കൃഷ്ണകുമാറിനു ജന്മദിനാശംസ നേർന്ന് ഭർത്താവ് ഡോ.സജീഷ് പങ്കുവച്ച പോസ്റ്റ് ശ്രദ്ധേയമാകുന്നു. ‘എന്റെ പ്രാണന്റെ പ്രാണന് പിറന്നാൾ ആശംസകൾ’ എന്ന ഹൃദ്യമായ അടിക്കുറിപ്പോടെ സിത്താരയ്ക്കൊപ്പമുള്ള ചിത്രം സജീഷ് പങ്കുവച്ചു. 

 

പിന്നാലെ സിത്താരയ്ക്കു പിറന്നാൾ മംഗളങ്ങളുമായി സുഹൃത്തുക്കളും ആരാധകരും ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തി. സജീഷിന്റെ ഒറ്റവരി പോസ്റ്റിൽ നിറയെ സ്നേഹമാണെന്നാണ് പോസ്റ്റിനു ലഭിക്കുന്ന കമന്റുകൾ. 

 

സിത്താരയും സജീഷും ഒരുമിച്ചുള്ള ചിത്രങ്ങൾ ശ്രദ്ധ നേടാറുണ്ട്. മകൾ സാവൻ ഋതുവും സമൂഹമാധ്യമലോകത്തിനു സുപരിചിതയാണ്. വിവാഹവാർഷിക ദിനത്തിൽ സിത്താരയും സജീഷും പങ്കുവച്ച ചിത്രവും കുറിപ്പും ചർച്ചയായിരുന്നു. 14ാം വിവാഹവാർഷികമാണ് ഇരുവരും ആഘോഷിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com