ഹൃദയങ്ങളെ തലോടുന്ന പ്രണയത്തിന്റെ ഈണം; മനം നിറച്ച് ‘നീ താൻ’

Neethan-song
SHARE

കേട്ടുമറന്ന മനോഹരപ്രണയത്തിന്റെ പുതിയ ഈണങ്ങൾ തേടി ‘നീ താൻ’ എന്ന ഗാനം പുറത്തിറങ്ങി. നവാഗത സംഗീത സംവിധായകൻ ഷബിൻ ഈണമൊരുക്കിയ ഗാനമാണിത്. വെങ്കട്ടരാമൻ സുബ്രഹ്മണ്യം വരികൾ കുറിച്ച ഗാനം അമൽ ആന്റണി ആലപിച്ചിരിക്കുന്നു. അമലിന്റെ ഹൃദ്യമായ ആലാപനം പ്രേക്ഷകമനസ്സുകളെ മെല്ലെ വന്നു തൊടുന്നു, പ്രണയത്തിന്റെ സുഖമുള്ള തലോടലായ്. 

ലോകം കോവിഡ് മഹാമാരിയുടെ പിടിയിലമർന്ന കാലത്താണ് ‘നീ താൻ’ പാട്ടിന്റെ പിറവി. ലോക്ഡൗണിനെത്തുടർന്ന് റിലീസും അനുബന്ധ കാര്യങ്ങളും മാറ്റി വച്ചു. പാട്ടിന്റെ പിന്നണി പ്രവർത്തകർക്കു തമ്മിൽ കാണാനോ ആശയവിനിമയം നടത്താനോ കഴിഞ്ഞില്ല. ഓരോരുത്തരും താന്താങ്ങളുടെ വീടുകളിലിരുന്നാണ് ആൽബത്തിന്റെ ഭാഗമായതെന്ന് ഷബിൻ പറയുന്നു. 

ദിനി സതീശൻ ആണ് ‘നീ താൻ’ ഗാനത്തിനു വേണ്ടി പെൺസ്വരമായത്. പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. ഷബിൻ ഈണമൊരുക്കിയ മറ്റു ഗാനങ്ങളും റിലീസിനൊരുങ്ങുകയാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS