ADVERTISEMENT

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ‘ആടുജീവിതം’ സിനിമയുടെ ലൊക്കേഷനിലെത്തിയ സംഗീതസംവിധായകൻ എ.ആർ.റഹ്മാന്റെ വിഡിയോ പുറത്ത്. നീണ്ട മുപ്പത് വർഷങ്ങൾക്കു ശേഷം റഹ്മാന്‍ മലയാളത്തിൽ സംഗീതമൊരുക്കുന്ന ചിത്രമാണ് ‘ആടുജീവിതം’. 1992 ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം യോദ്ധയാണ് റഹ്മാന്റെ സംഗീതത്തിൽ പുറത്തുവന്ന അവസാന മലയാള സിനിമ. 

 

റഹ്മാൻ ആടുജീവിതത്തിന്റെ ലൊക്കേഷനിൽ എത്തിയതിന്റെ ചിത്രങ്ങൾ ബ്ലെസി നേരത്തേ പങ്കുവച്ചത് വൈറൽ ആയിരുന്നു. ‘മരുഭൂമിയുടെ സംഗീതം തേടി’ എന്ന അടിക്കുപ്പോടെയായിരുന്നു ബ്ലെസിയുടെ സമൂഹമാധ്യമ പോസ്റ്റ്. ‘രണ്ട് ദിവസത്തേക്ക് ഫോണും ഇന്റർനെറ്റും ഇല്ല, കുറെ ഒട്ടകങ്ങളും ആടും മാത്രം കൂട്ടിന്’ എന്നു കുറിച്ച് റഹ്മാനും ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. 

 

സിനിമാപ്രേമികളെല്ലാം കാത്തിരിക്കുന്ന ചിത്രമാണ് ബെന്യാമിന്റെ പ്രശസ്ത നോവലിനെ ആധാരമാക്കിയുള്ള ആടുജീവിതം. സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. പൃഥ്വിരാജിനെ കൂടാതെ അമലാപോളും ശോഭാ മോഹനുമാണ് മലയാളത്തില്‍ നിന്നുള്ള മറ്റു താരങ്ങള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com