ADVERTISEMENT

അമൃത സുരേഷിനൊപ്പമുള്ള പുത്തൻ ചിത്രം പങ്കുവച്ച് ജീവിതപങ്കാളി ഗോപി സുന്ദർ. ‘എന്റെ കൺമണി’ എന്ന അടിക്കുറിപ്പോടെയാണ് അമൃതയെ നെഞ്ചോടു ചേർത്തു നിൽക്കുന്ന ചിത്രം ഗോപി സുന്ദർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. 

 

ഇരുവരുടേയും ചിത്രം ഇതിനകം വൈറൽ ആയിക്കഴിഞ്ഞു. ആരാധകരും സുഹൃത്തുക്കളുമുൾപ്പെടെ നിരവധി പേരാണു പ്രതികരണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രണയാർദ്രമായ ചിത്രങ്ങൾ മുൻപും ഗോപി സുന്ദറും അമ‍ൃതയും പങ്കുവച്ചിട്ടുണ്ട്. 

 

അടുത്തിടെയാണ് പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്. ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പ്രാർഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത വ്യക്തമാക്കിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com