പ്രിയതമന്റെ കൈ പിടിച്ച് മഞ്ജരി; ഗുരുവായൂരപ്പനെക്കണ്ട് മടക്കം, ചിത്രങ്ങൾ

manjari-jerin-1
SHARE

ഭർത്താവ് ജെറിനൊപ്പം ഗുരുവായൂർ ക്ഷേത്രദർശനം നടത്തി ഗായിക മഞ്ജരി. ജെറിൻ ആദ്യമായാണ് ഗുരുവായൂരിൽ വരുന്നതെന്നും ക്ഷേത്രത്തിന് അകത്തു പ്രവേശിക്കാൻ സാധിച്ചില്ലെങ്കിലും അദ്ദേഹം പുറത്തു നിന്നു പ്രാർഥിച്ചുവെന്നും താൻ ഉള്ളിൽ പ്രവേശിച്ച് കണ്ണനെ തൊഴുതുവെന്നും മഞ്ജരി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. 

‘ഗുരുവായൂർ അമ്പല ദർശനം’ എന്ന അടിക്കുറിപ്പോടെ മഞ്ജരി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രവും വിഡിയോ ദൃശ്യങ്ങളും ഇതിനകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ആരാധകർ ഉൾപ്പെടെ നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തിയത്. 

ജൂൺ 24നാണ് മഞ്ജരിയും ജെറിനും വിവാഹിതരായത്. തിരുവനന്തപുരത്തു വച്ചായിരുന്നു ചടങ്ങ്. ഇരുവരും ബാല്യകാലസുഹൃത്തുക്കളാണ്. ഒന്നാം ക്ലാസ് മുതൽ ഒരുമിച്ചായിരുന്നു പഠനം. ബെംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തിലെ എച്ച്ആർ മാനേജർ ആയി ജോലി ചെയ്യുകയാണ് ജെറിൻ. പത്തനംതിട്ട സ്വദേശിയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS