നാട്ടുഭംഗി നിറയുന്ന വർണക്കാഴ്ചകളൊരുക്കി പുറത്തിറക്കിയ സംഗീത വിഡിയോ ശ്രദ്ധേയമാകുന്നു. ‘മഞ്ഞപ്ര കവലേൽ ഒരു ചായപ്പീട്യത്തിണ്ണേൽ’ എന്നു തുടങ്ങുന്ന ഗാനം നാടൻപാട്ടിന്റെ ശീലോടെയാണ് ഒരുക്കിയിരിക്കുന്നത്.
ചുരുങ്ങിയ സമയത്തിനകം തന്നെ ഗാനം ശ്രദ്ധ നേടിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. പഴയ ഓർമകളും പുതിയ മാറ്റങ്ങളുമാണ് പാട്ടിൽ പറയുന്നത്. ഗ്രാമീണക്കാഴ്ചകളുടെ മനോഹാരിത അവതരിപ്പിച്ചിരിക്കുന്ന ഗാനം പ്രേക്ഷകരിൽ ഗൃഹാതുരസ്മരണകൾ ഉണർത്തുന്നു.
സുനിൽ കെ.ചെറിയാൻ ആണ് പാട്ടിനു വേണ്ടി വരികൾ കുറിച്ചത്. സെറാഫിൻ ഫ്രെഡി ഗാനം ആലപിച്ചിരിക്കുന്നു. ആലാപനം കൊണ്ടും ആവിഷ്കാരമികവ് കൊണ്ടും മികച്ച പ്രേക്ഷകസ്വീകാര്യത നേടുന്ന പാട്ട് ഇതിനകം ചർച്ചയായിക്കഴിഞ്ഞു. നിരവധി പേരാണ് പാട്ടിന്റെ പിന്നണിപ്രവർത്തകരെ പ്രശംസിച്ചെത്തുന്നത്.