കല്യാണപ്പാട്ടുമായി ‘മലയൻകുഞ്ഞ്’; റഹ്മാന്റെ ഈണം നെഞ്ചേറ്റി ആരാധകർ, വിഡിയോ

rahman-malayankunj-song
SHARE

ഫഹദ് ഫാസിൽ നായകനായ ‘മലയൻകുഞ്ഞി’ലെ ‘ചോലപ്പെണ്ണേ’ എന്ന വിഡിയോ ഗാനം പുറത്തിറങ്ങി. വിജയ് യേശുദാസ് ആണ് ഗാനം ആലപിച്ചത്. വിനായക് ശശികുമാറിന്റെ വരികൾക്ക് എ.ആർ.റഹ്മാന്‍ ഈണമൊരുക്കിയിരിക്കുന്നു. വിവാഹവീട്ടിലെ മനോഹര കാഴ്ചകളാണ് ഗാനരംഗത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. പാട്ടിന്റെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങിയപ്പോൾ മുതൽ വിഡിയോ ഗാനത്തിനായുള്ള കാത്തിരുപ്പിലായിരുന്നു ആരാധകർ. 

പാട്ട് ഇതിനകം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നു. ചിത്രത്തിലെ ‘മണ്ണും നിറഞ്ഞേ മനവും നിറഞ്ഞേ’ എന്ന പാട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 30 വർഷത്തിനു ശേഷം എ.ആർ.റഹ്മാൻ മലയാളത്തിൽ സംഗീതമൊരുക്കുന്ന ചിത്രമാണ് ‘മലയൻകുഞ്ഞ്’. 'യോദ്ധ'യാണ് ഇതിന് മുന്‍പ് അദ്ദേഹം സംഗീതം നിര്‍വഹിച്ച മലയാള സിനിമ.

നവാഗതനായ സജിമോൻ സംവിധാനം ചെയ്ത ചിത്രമാണ് ‘മലയൻകുഞ്ഞ്’. ഫാസിൽ ചിത്രം നിർമിച്ചിരിക്കുന്നു. ഫഹദ് ഫാസിലിന്റെ ആദ്യ ചിത്രമായ ‘കൈ എത്തും ദൂരത്ത്’ സംവിധാനം ചെയ്ത് നിർമാണം നിർവഹിച്ചത് ഫാസിൽ ആയിരുന്നു. പിന്നീട് പതിനെട്ടു വർഷങ്ങൾക്കു ശേഷം അച്ഛനും മകനും വെള്ളിത്തിരയിൽ വീണ്ടും കൈ കോർക്കുന്ന ചിത്രം കൂടിയാണ് ‘മലയൻകുഞ്ഞ്’.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}