‘ഡാനി, ഞാൻ ഇവിടെ തനിച്ചാണ്, മിസ് യു’; വിവാഹദിനം പ്രണയിനിയുടെ മരണം, വേദന മാറാതെ ഗായകൻ

tom-mann-dani
SHARE

പ്രണയിനി ഡാനിയേൽ ഹാംസണിന്റെ അകാലവേർപാടിന്റെ വേദനയിൽ നിന്നും മുക്തനാകാതെ ബ്രിട്ടിഷ് ഗായകൻ ടോം മാൻ. ഡാനി പോയതോടെ സന്തോഷം എന്ന വികാരം എന്താണെന്നു തനിക്ക് ഓർത്തെടുക്കാൻ പോലുമാകുന്നില്ലെന്നും പ്രിയപ്പെട്ടവളെ ഒരുപാട് മിസ് ചെയ്യുന്നുവെന്നും ടോം സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഗായകന്റെ വികാരനിർഭരമായ പോസ്റ്റ് ആരാധകരെയും കണ്ണീരണിയിക്കുകയാണ്. 

‘എല്ലാ ദിവസവും എനിക്കൊപ്പം ഉണ്ടായിരുന്നവളേ, നീ ഇല്ലാതെ ഞാൻ ഇവിടെ തനിച്ചാണ്. നമ്മൾ ഒരുമിച്ചുണ്ടായിരുന്ന എല്ലാ നിമിഷങ്ങളും എനിക്ക് മിസ് ചെയ്യുന്നു. നീ പോയതിനു ശേഷം സന്തോഷം എന്ന വികാരം എന്താണെന്നു എനിക്ക് ഓർത്തെടുക്കാൻ പോലുമാകുന്നില്ല. എന്റെ സന്തോഷങ്ങൾ അവസാനിച്ചിരിക്കുന്നു. മുൻപത്തെ ജീവിതം എങ്ങനെ ആയിരുന്നുവെന്നു പോലും ഞാൻ മറന്നു പോയി. എന്റെ ജീവിതാവസാനം വരെ ഞാൻ നിന്നെ സ്നേഹിച്ചുകൊണ്ടേയിരിക്കും ഡാനി’, ടോം മാൻ കുറിച്ചു. 

ഈ വര്‍ഷം ജൂണിൽ ആണ് 34കാരിയായ ഡാനിയേൽ ഹാംസൺ അന്തരിച്ചത്. ടോം മാനുമായി വിവാഹിതയാകാനിരുന്ന ദിവസമായിരുന്നു വേർപാട്. മരണകാരണം ഇപ്പോഴും വ്യക്തമല്ല. ടോമും ഡാനിയേലും 2020 സെപ്റ്റംബറിൽ വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനം കണക്കിലെടുത്ത് വിവാഹം നീട്ടിവയ്ക്കാൻ നിർബന്ധിതരാവുകയായിരുന്നു. തുടർന്ന് ഒരുമിച്ചു ജീവിച്ച ഇരുവര്‍ക്കും 2021ഒക്ടോബറിൽ ആൺകുഞ്ഞ് പിറന്നു. മകനെ ചേർത്തു പിടിച്ചുള്ള ഡാനിയേലിന്റെ ചിത്രം പങ്കുവച്ചാണ് പ്രിയപ്പെട്ടവളുടെ വേർപാടിന്റെ വാർത്ത ടോം മാൻ പരസ്യമാക്കിയത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}