‘തോറ്റം പാട്ടുറയുന്ന മലേപൊതി’; ഓഡിയോ സിഡി പ്രകാശനം

audio-launch-malepothi
SHARE

പാലക്കാടിന്റെ ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയ ‘തോറ്റം പാട്ടുറയുന്ന മലേപൊതി’ എന്ന ചിത്രത്തിന്റെ ഓ‍ഡിയോ സി‍‍ഡി പ്രകാശനം ചെയ്തു. എറണാകുളം പ്രസ്ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ സംവിധായകൻ പ്രജേഷ് സെൻ ആണ് പ്രകാശന ചടങ്ങ് നിർവഹിച്ചത്. പാലക്കാട്ടെ മലേപൊതി എന്ന സ്ഥലം കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥ. മീനാക്ഷി കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ മനോജ് ഗിന്നസും മുഖ്യ വേഷത്തിലെത്തുന്നു. സാജു കൊടിയൻ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

നവാഗതനായ ഫിറോസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘തോറ്റം പാട്ടുറയുന്ന മലേപൊതി’. സോണി സായ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നു. മധു ബാലകൃഷ്ണൻ, സോണി സായ്, മനീഷ തുടങ്ങിയവരാണ് പിന്നണിയിൽ സ്വരമാകുന്നത്. ആര്യലക്ഷ്മി കൈതക്കൽ, സോണി സായ്, ബാലൻ സി.കെ എന്നിവര്‍ ചേർന്ന് പാട്ടുകളെഴുതിയിരിക്കുന്നു. സിംഗിൾ ബ്രിഡ്ജ് ഫിലിം കോർപറേഷന്റെ ബാനറിൽ ധർമ്മരാജ് മങ്കാത്ത് ആണ് സിനിമ നിർമിക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}