വീണ്ടും പാട്ടുമായി വിശുദ്ധ മെജോ; ‘ആറാം നാൾ’ ഏറ്റെടുത്ത് പ്രേക്ഷകർ

aaram-naal-song
SHARE

കിരൺ ആന്റണി സംവിധാനം ചെയ്യുന്ന ‘വിശുദ്ധ മെജോ’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘ആറാം നാൾ’ എന്ന പേരിൽ റിലീസ് ചെയ്ത പാട്ടിന് ജസ്റ്റിന്‍ വർഗീസ് ആണ് ഈണമൊരുക്കിയത്. സുഹൈൽ കോയ വരികൾ കുറിച്ച ഗാനം വിപിൻ ലാൽ, മീര ജോഷി, ജസ്റ്റിൻ വർഗീസ് എന്നിവർ ചേർന്ന് ആലപിച്ചു. 

വേറിട്ട ആസ്വാദനാനുഭവം പകരുന്ന പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽനിന്നു ലഭിക്കുന്നത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ഗാനം പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. 

ഡിനോയ് പോൾസൺ കഥയും തിരക്കഥയും സംഭാഷണങ്ങളും ഒരുക്കുന്ന ചിത്രമാണ് ‘വിശുദ്ധ മെജോ’. ജോമോൻ ടി ജോൺ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിങ്ങും നിർവഹിക്കുന്നു. ലിജോമോൾ, ഡിനോയ്, മാത്യു തോമസ് എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ. ഓഗസ്റ്റ് 5ന് ചിത്രം തിയറ്ററുകളിലെത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}