ADVERTISEMENT

കൊറിയൻ ബോയ് ബാൻഡ് ബിടിഎസ് വീണ്ടും ഒന്നിക്കുന്നുവെന്നു റിപ്പോർട്ടുകൾ. ഫിഫ ലോകകപ്പിന്റെ പ്രമോഷൻ ഗാനത്തിനായാണ് സംഘം വീണ്ടും ഒന്നിക്കുന്നത്. ഗോൾ ഓഫ് ദ് സെഞ്ചുറി എന്ന് പേരിട്ട ക്യാംപെയ്നിന്റെ ഭാഗമായാണ് ബിടിഎസ് താരങ്ങൾ പാടുന്നത്. ഫുട്ബോൾ ഐക്കണ്‍ സ്റ്റീവ് ജെറാര്‍ഡ്, കൊറിയന്‍ ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ പാര്‍ക്ക് ജിസുങ്, യുനെസ്‌കോ അംബാസഡര്‍ നാദിയ നാഡിം, ഫാഷന്‍ ഡിസൈനര്‍ ജെറമി സ്‌കോട്ട്, പ്രശസ്ത ശില്‍പി ലോറെന്‍സോ ക്വിന്‍ എന്നിവരുമായി സഹകരിച്ചാണ് ബിടിഎസ് ആല്‍ബവുമായി എത്തുന്നത്. 

 

ബിടിഎസിന്റെ പാട്ട് വീണ്ടും കേൾക്കാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധകർ. ആൽബം എപ്പോൾ പുറത്തിറങ്ങുമെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ലോകകപ്പ് ഉദ്ഘാടന വേദിയിൽ ബിടിഎസ് താരങ്ങൾ അതിഥികൾ ആയി എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകവൃന്ദം. 

 

അടുത്തിടെ, വേള്‍ഡ് എക്സ്പോയുടെ അംബാസഡര്‍മാര്‍മാരായി ബിടിഎസിനെ ഔദ്യോഗികമായി പ്രഖ്യപിച്ചത് ആര്‍മി ഏറ്റെടുത്തിരുന്നു. നിലവില്‍ സോളോ ആല്‍ബങ്ങളില്‍ താരങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ജെഹോപ്പിന്റെ ‘ജാക്ക് ഇന്‍ ദ് ബോക്‌സ്’ എന്ന സ്വതന്ത്ര ആല്‍ബം പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ എത്തിയിരുന്നു. 

 

സംഗീതലോകത്തെ അക്ഷരാർഥത്തിൽ ഞെട്ടിച്ചതാണ് ബിടിഎസിന്റെ വേർപിരിയൽ. സംഗീതലോകത്തു നിന്നു തങ്ങൾ അനിശ്ചിതകാല ഇടവേള എടുക്കുകയാണെന്നും വൈകാതെ തിരികെ വരുമെന്നും അറിയിച്ചുകൊണ്ട് ജൂൺ 15നാണ് സംഘം വേർപിരിയൽ പ്രഖ്യാപനം നടത്തിയത്. ബാൻഡ് രൂപീകരിച്ച് 9 വർഷം പൂർത്തിയാക്കിയ വേളയിൽ നടത്തിയ പ്രത്യേക അത്താഴ വിരുന്നിനു ശേഷമായിരുന്നു ബിടിഎസിന്റെ ഔദ്യോഗിക പ്രഖ്യാപനം. 

ഓരോരുത്തരുടേയും കഴിവിനെ കൂടുതൽ വളർത്തിയെടുക്കാനും ജീവിതത്തിലെ പുതിയ ദിശ കണ്ടെത്താനുമായി തങ്ങൾ താൽക്കാലികമായി ഒരു ഇടവേളയെടുക്കുന്നുവെന്നാണ് ബിടിഎസ് അറിയിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com