ADVERTISEMENT

അന്യം നിന്നു പോകുന്ന പ്രകൃതി സൗന്ദര്യത്തിന്റെ മനോഹര കാഴ്ചകളുമായി ‘ഇന്നലെകൾ’ സംഗീത വിഡിയോ. ഗായകൻ നജിം അർഷാദ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ലോറൻസ് ഫെർണാണ്ടസിന്റെ വരികൾക്ക് ജേക്കബ് കുശവർക്കൽ ഈണമൊരുക്കിയിരിക്കുന്നു. 

 

നാട്ടഴകും നാട്ടിൻപുറത്തെ കാഴ്ചകളുമാണ് ഗാനരംഗത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. പ്രേക്ഷകമനസ്സുകളിൽ ഗൃഹാതുര സ്മരണകളുണർത്തുന്ന ഗാനം ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. 

 

മഹേഷ് മണിയാണ് പാട്ടിനുവേണ്ടി തബലയിൽ താളം പിടിച്ചത്. ഷാജി സൂര്യ പുല്ലാങ്കുഴലിൽ ഈണമൊരുക്കി. ഷാജി ജൂസ ജേക്കബ് ഓർക്കസ്ട്രേഷനും മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചു. അഖിൽ സ്റ്റീഫൻ ആണ് പാട്ടിനുവേണ്ടി ഗാനരംഗങ്ങൾ ചിത്രീകരിച്ചത്. സുമ രതീഷ് എഡിറ്റിങ് നിർവഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com