യുവതാരം നിരഞ്ജന അനൂപ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഡാൻസ് വിഡിയോ ആരാധകർ ഏറ്റെടുക്കുന്നു. നടന്മാരായ സുരാജ് വെഞ്ഞാറമൂടിനും സൈജു കുറുപ്പിനുമൊപ്പമാണ് നിരഞ്ജന ചുവടുവച്ചത്. ട്രെൻഡിങ് ആയ ‘കച്ചാ ബദം’ പാട്ടിനൊപ്പമാണ് താരങ്ങളുടെ പ്രകടനം.
‘ഞങ്ങൾ റീൽ വിഡിയോ ചെയ്യാന്‍ ശ്രമിച്ചിരിക്കുന്നു’ എന്ന അടിക്കുറിപ്പോടെ നിരഞ്ജന സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ചുരുങ്ങിയ സമയത്തിനകം വൈറൽ ആയി. നടിയ്ക്കൊപ്പമുള്ള സുരാജിന്റെയും സൈജുവിന്റെയും രസകരമായ പ്രകടനം ആരാധകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്.
മുൻപും നിരഞ്ജനയുടെ നൃത്ത പ്രകടനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ലോഹം, പുത്തൻ പണം, ബി.ടെക് തുടങ്ങിയ സിനിമകളിൽ വേഷമിട്ടു ശ്രദ്ധ നേടിയ താരമാണ് നിരഞ്ജന അനൂപ്. നടി മാത്രമല്ല, നർത്തകി കൂടിയാണ് നിരഞ്ജന.