ലേഡി ഗാഗയുടെ നായ്ക്കളെ മോഷ്ടിച്ച കേസിൽ 20കാരന് 4 വർഷം തടവ്

gaga-pets
SHARE

പോപ് താരം ലേഡി ഗാഗയുടെ വളർത്തു നായ്ക്കളെ മോഷ്ടിച്ച കേസില്‍ പ്രതി ജയ്‌ലിൻ കെയ്ഷോൺ വൈറ്റിന് 4 വർഷത്തെ ജയിൽ ശിക്ഷ വിധിച്ച് യുഎസ് കോടതി. 20കാരനായ വൈറ്റ്, നിലവിൽ മറ്റൊരു കവർച്ചാ കേസിൽ കൂടി പ്രതിയാണ്. കൊലപാതകശ്രമം, കവർച്ചാ ഗൂഢാലോചന എന്നീ കേസുകളിൽ ഇയാൾ നേരത്തേ അറസ്റ്റിലായിട്ടുമുണ്ട്. 

2021 ഫെബ്രുവരിയിലാണ് ലേഡി ഗാഗയുടെ ഫ്രഞ്ച്ബുൾഡോഗ് ഇനത്തിൽപ്പെട്ട രണ്ടു നായ്ക്കള്‍ മോഷണം പോയത്. ഏതാനും ദിവസങ്ങൾക്കകം തിരികെ കിട്ടി. പ്രദേശവാസിയായ യുവതി നായ്ക്കളെ പ്രാദേശിക പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. നായ്ക്കളെ കണ്ടെത്തുന്നവർക്കു പ്രതിഫലമായി ലേഡി ഗാഗ മൂന്നര കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു. ഈ തുക പിന്നീട് യുവതിക്കു കൈമാറി.

കോജി, ഗുസ്താവ്, മിസ് ഏഷ്യ എന്നീ മൂന്ന് നായ്ക്കളാണ് ഗാഗയ്ക്ക് ഉള്ളത്. ഇവയെ പരിചരിക്കുന്ന റയാൻ ഫിഷർ എന്ന യുവാവ് നായ്ക്കളെയുംകൊണ്ട് നടക്കാനിറങ്ങിയപ്പോൾ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. റയാനെ വെടിവച്ചിട്ട ശേഷം സംഘം മൂന്ന് നായ്ക്കളെയും തട്ടിയെടുത്തു. സംഘാംഗങ്ങളുടെ കയ്യിൽ നിന്നും രക്ഷപെട്ട‌ മിസ് ഏഷ്യ എന്ന നായയെ പിന്നീട് പൊലീസ് കണ്ടെത്തി. 

ലേഡി ഗാഗയുടെ സമൂഹമാധ്യമ പോസ്റ്റുകളിലൂടെ ആരാധകർക്ക് ഏറെ സുപരിചിതമാണ് കോജി, ഗുസ്താവ്, മിസ് ഏഷ്യ എന്നീ നായ്ക്കൾ. ഇവയുടെ ചിത്രങ്ങൾ ഗായിക ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്ത ടോയ് ബുൾഡോഗുകളും പാരീസിലുള്ള പ്രാദേശിക വകഭേദങ്ങളും തമ്മിലുള്ള സങ്കരയിനമാണ് ഫ്രഞ്ച് ബുൾഡോഗുകൾ. ഏറെ സൗഹൃദവും സൗമ്യതയും ഉള്ള നായ്ക്കളാണിവ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}