ADVERTISEMENT

ഗായിക അഭയ ഹിരൺമയി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ആരാധകർക്കിടയിൽ ചർച്ചയാകുന്നു. നവവധുവിനെപ്പോൽ അണിഞ്ഞൊരുങ്ങുന്നതിന്റെ ദൃശ്യങ്ങളാണിത്. പട്ടുസാരി ധരിച്ച്, ആഭരണങ്ങൾ അണി‍ഞ്ഞ്, മുടിയിൽ മുല്ലപ്പൂവ് ചൂടി നില്‍ക്കുന്ന അഭയയുടെ ലുക്ക് ചർച്ചയായിക്കഴിഞ്ഞു. 

 

മേക്കപ് ആർട്ടിസ്റ്റ് സൗമ്യ ശ്യാം ആണ് അഭയയെ അണിയിച്ചൊരുക്കിയത്. ഷാരോൺ ശ്യാം വിഡിയോ ചിത്രീകരിച്ചിരിക്കുന്നു. ഗായികയ്ക്കു ബ്രൈഡൽ മേക്കപ് ചെയ്യാനായതിന്റെ സന്തോഷം സൗമ്യ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. 

 

പാട്ടിൽ മാത്രമല്ല ഫാഷനിലും തിളങ്ങുന്ന ഗായികയാണ് അഭയ. വസ്ത്രധാരണത്തിൽ പുത്തൻ രീതികൾ പരീക്ഷിക്കുന്ന അഭയയുടെ വേറിട്ട ലുക്ക് ആരാധകർ ഏറ്റെടുക്കാറുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com