ADVERTISEMENT

നവാഗതനായ ശ്രീജിത്ത്.എന്‍ സംവിധാനം ചെയ്യുന്ന ‘ഒരു തെക്കൻ തല്ലു കേസ്’ എന്ന ചിത്രത്തിലെ പ്രണയ ഗാനം പ്രേക്ഷകരെ നേടുന്നു. അൻവർ അലിയുടെ വരികൾക്ക് ജസ്റ്റിൻ വർഗീസ് ഈണമൊരുക്കിയ ഗാനമാണിത്. ജസ്റ്റിനും ഹിംന ഹിലാരിയും ചേർന്ന് ഗാനം ആലപിച്ചിരിക്കുന്നൂ. 

 

പ്രാദേശിക ഭാഷയും ശൈലികളും മാത്രം ഉപയോഗിച്ച് പ്രണയത്തിന്റെ വിവിധ ഭാവങ്ങൾ പകർത്തിയാണ് പാട്ടിലെ വരികൾ പ്രേക്ഷകരെ ആകർഷിക്കുന്നത്. വരികളുടെ അർഥം ചോർന്നു പോകാത്ത ഈണവും മനോഹരമായ ആലാപനവും പാട്ടിനെ വേറിട്ട അനുഭവമാക്കുന്നു. പാട്ടിലെ നിമിഷ സജയന്റെയും റോഷൻ മാത്യുവിന്റെയും പ്രണയ ഭാവങ്ങളും ചർച്ചയാകുന്നുണ്ട്.

 

ജി.ആർ ഇന്ദുഗോപന്റെ പ്രശസ്തമായ ചെറുകഥ അമ്മിണിപ്പിള്ള വെട്ടുകേസിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ് ‘ഒരു തെക്കൻ തല്ല്’. ബിജു മേനോന്‍ നായകനായെത്തുന്നു. ഇടവേളയ്ക്കു ശേഷം പത്മപ്രിയ നായികയായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. 

 

ഇ ഫോർ എന്റര്‍ടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആര്‍. മേത്ത, സി.വി.സാരഥി എന്നിവർ ചേര്‍ന്നു നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠൻ നിർവഹിക്കുന്നു. രാജേഷ് പിന്നാടനാണ് തിരക്കഥ–സംഭാഷണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com