പ്രണയക്കാഴ്ചയുമായി ആസിഫിന്റെ ‘അനുഗാര മനം’; ഏറ്റെടുത്ത് പ്രേക്ഷകർ

Asif-ali-song-new
SHARE

നിവിൻ പോളി, ആസിഫ് അലി എന്നിവരെ നായകന്മാരാക്കി ഏബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ‘മഹാവീര്യർ’ ചിത്രത്തിലെ ഗാനം പ്രേക്ഷകശ്രദ്ധ നേടുന്നു. ‘അനുഗാര മനം’ എന്ന വിഡിയോ ഗാനമാണ് പുറത്തിറങ്ങി മണിക്കൂറുകൾക്കകം നിരവധി ആസ്വാദകരെ സ്വന്തമാക്കിയത്. 

ആസിഫ് അലി അവതരിപ്പിക്കുന്ന വീരഭദ്രൻ എന്ന കഥാപാത്രത്തിന്റെ പ്രണയമാണ് ഗാനരംഗത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ബി.കെ.ഹരിനാരായണൻ വരികൾ കുറിച്ച പാട്ടിന് ഇഷാൻ ഛബ്ര ഈണമൊരുക്കിയിരിക്കുന്നു. അന്വേഷയും കാർത്തിക്കും ചേർന്ന് ഗാനം ആലപിച്ചു. 

ഫാന്റസിയിൽ ഒളിപ്പിച്ച് ശക്തമായ ആനുകാലിക രാഷ്ട്രീയം/ പ്രതിഷേധം അവതരിപ്പിക്കുന്ന സിനിമയാണ് ‘മഹാവീര്യർ’. പ്രശസ്ത സാഹിത്യകാരൻ എം.മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നൽകിയിരിക്കുന്നത് ഏബ്രിഡ് ഷൈൻ തന്നെയാണ്.

പോളി ജൂനിയർ പിക്ചേഴ്സ്‌, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി.എസ്. ഷംനാസ് എന്നിവർ ചേർന്നാണ് നിർമാണം. ലാൽ, ലാലു അലക്സ്, സിദ്ദീഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA