അമ്മയായാൽ കരിയർ ഉപേക്ഷിക്കും, എനിക്ക് മനുഷ്യസ്നേഹി ആയാൽ മതി: സെലീന ഗോമസ്

Selena-Gomez
SHARE

വിവാഹത്തെക്കുറിച്ചും മാതൃത്വത്തെക്കുറിച്ചുമുള്ള പ്രതീക്ഷ പങ്കുവച്ച് പോപ് താരം സെലീന ഗോമസ്. താൻ അമ്മയായാൽ തിരക്കു പിടിച്ച സംഗീതജീവിതം ഉപേക്ഷിക്കുമെന്നും എല്ലാത്തില്‍ നിന്നും മാറി തികഞ്ഞ മനുഷ്യസ്നേഹിയായി മാത്രം ജീവിക്കുമെന്നും ഗായിക പറഞ്ഞു. അതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും സെലീന വെളിപ്പെടുത്തി. അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഗായിക സ്വകാര്യ ജീവിതത്തെക്കുറിച്ചു മനസ്സു തുറന്നത്. 

ഇറ്റാലിയൻ നടനും നിർമാതാവുമായ ആൻഡ്രിയ ലേർവോലിനോയുമായി സെലീന ഗോമസ് പ്രണയത്തിലാണെന്ന വാർത്ത അടുത്തിടെ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഗായികയുടെ അഭിമുഖം പുറത്തുവന്നത്. ആൻഡ്രിയയെയും സെലീനയേയും പൊതു ഇടങ്ങളിൽ വച്ച് ഒരുമിച്ചു കണ്ടത് വലിയ ചർച്ചകൾക്കു വഴിവച്ചിരുന്നു. 

എന്നാൽ സെലീന ആരുമായും പ്രണയത്തിലല്ലെന്നും ശാന്തമായ അവസ്ഥയിലൂടെയാണ് നിലവിൽ കടന്നുപോകുന്നതെന്നും അടുത്തവൃത്തങ്ങൾ അറിയിച്ചു. അമ്മയാകാനുള്ള ആഗ്രഹത്തെക്കുറിച്ചുള്ള ഗായികയുടെ വെളിപ്പെടുത്തൽ ആരാധകർ ചർച്ചയാക്കിയിരിക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA