ADVERTISEMENT

മകൾ അനുപല്ലവിക്കൊപ്പം പാട്ട് പാടി വിഡിയോ പങ്കുവച്ച് ഗായകൻ ജി.വേണുഗോപാൽ. സൗഹൃദ ദിനത്തോടനുബന്ധിച്ചാണ് പാട്ടുമായി ഇരുവരും ഒരുമിച്ചെത്തിയത്. ‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ’ എന്ന ഹിറ്റ് ഗാനമാണ് അച്ഛനും മകളും ചേർന്ന് ആലപിച്ചത്. അനുപല്ലവി യൂക്കലേലയിൽ ഈണമിട്ട് പാടുമ്പോൾ വേണുഗോപാലും ഒപ്പം കൂടുന്നു. 

 

‘എന്നെ കരുണയില്ലാതെ വിമർശിക്കാനും ഉപദേശിക്കാനും, ലാഭേശ്ചയില്ലാതെ സ്നേഹിക്കാനും മൂന്ന് പെണ്ണുങ്ങളുണ്ട്. എന്റെ അമ്മ, ഭാര്യ, മകൾ. ഇക്കൂട്ടത്തിൽ കൊഞ്ചാനും, കൊഞ്ചിക്കാനും ഇവൾ മാത്രമേ എനിക്കുള്ളൂ. അമ്മുവും, ഞാനും, അമ്മൂന്റെ യൂക്കലേലയും’ എന്നു കുറിച്ചുകൊണ്ടാണ് വേണുഗോപാൽ വിഡിയോ പോസ്റ്റ് ചെയ്തത്.

 

അച്ഛൻ–മകൾ കോംബോ ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ആരാധകരുൾപ്പെടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തുന്നത്. അനുപല്ലവിയുടെ പാട്ട് പ്രേക്ഷകർക്ക് നവ്യാനുഭവമാവുകയാണ്. മകനും ഗായകനുമായ അരവിന്ദിനൊപ്പം പാട്ട് പാടുന്നതിന്റെ വിഡിയോ വേണുഗോപാൽ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com