‘പാടാനൊക്കെ ഭയങ്കര മടിയാണ്, പക്ഷേ’; മകൾക്കൊപ്പം ആദ്യമായി പാടി ഹരീഷ് ശിവരാമകൃഷ്ണൻ

hareesh-sreya
SHARE

മകൾ ശ്രേയയ്ക്കൊപ്പം പാട്ട് പാടി ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ഇതിനകം ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. ആദ്യമായാണ് ഹരീഷും മകളും ഒരുമിച്ചു പാട്ടു പാടുന്നത്. ഹരീഷിന്റെ ഭാര്യയാണ് ഇരുവരുടെയും വിഡിയോ ചിത്രീകരിച്ചത്. സൗഹൃദ ദിനത്തോടനുബന്ധിച്ച് ഹരീഷ് ശിവരാമകൃഷ്ണൻ പോസ്റ്റ് ചെയ്ത പാട്ട് വിഡിയോ ഇപ്പോൾ ആരാധകർക്കിടയിൽ പ്രചരിക്കുകയാണ്. 

‘ഞാനും എന്റെ ബെസ്റ്റ് ഫ്രണ്ടും കൂടി ഈ സൗഹൃദ ദിനത്തിൽ ഒരു പാട്ടു പാടി റെക്കോർഡ് ചെയ്തു. ഞാനും എന്റെ മോൾ ശ്രേയയും കൂടി പാടുന്ന ആദ്യത്തെ പാട്ടാണ് ഇത്. മൂപ്പത്തിയാർക്ക് പാടാൻ ഒക്കെ നല്ല മടി ആണ്, പക്ഷേ ഈ പാട്ടൊന്ന് അച്ഛന്റെ കൂടെ പാടാൻ വരാൻ പറഞ്ഞപ്പോ ഓക്കേ എന്ന് പറഞ്ഞു റെക്കോർഡ് ചെയ്യാൻ വന്നതാണ്. എന്തായാലും നിങ്ങൾക്ക് എല്ലാവർക്കും ഒരു നല്ല സൗഹൃദ ദിനം ആശംസിക്കുന്നു. ഇത് എന്റെ വീട്ടിലെ സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്തതാണ്, ലൈവ് അല്ല. വിഡിയോ പിന്നീട് എടുത്തു overlay ചെയ്തതാണ്‌. വിഡിയോ എടുത്തത് അവളുടെ അമ്മ’, വിഡിയോ പങ്കുവച്ച് ഹരീഷ് ശിവരാമകൃഷ്ണൻ കുറിച്ചു. 

അന്തരിച്ച ഗായകൻ കെകെയുടെ സൂപ്പർഹിറ്റ് ഗാനമായ ‘യാരോൺ’ ആണ് ഹരീഷും മകളും ചേർന്നാലപിച്ചത്. മെഹ്ബൂബിന്റെ വരികൾക്ക് ലെസ്‌ലിൽ ലെവിസ് ഈണമൊരുക്കിയ ഗാനമാണിത്. പാട്ടിന് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. നിരവധി കവർ പതിപ്പുകളും പുറത്തിറങ്ങിക്കഴിഞ്ഞു. ഹരീഷിന്റെയും മകളുടെയും ആലാപന വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}