റീൽസ് താരങ്ങൾക്കൊപ്പം ലുങ്കിയുടുത്ത് ചാക്കോച്ചന്റെ ‘ദേവദൂതർ’ ഡാൻസ്; വിഡിയോ

SHARE

മനോരമ ഓൺലൈനും കിറ്റെക്സ് ലൈഫ് സ്റ്റൈലും ചേർന്നു നടത്തിയ ‘ദേവദൂതർ പാടി’ റീൽ വിഡിയോ മത്സരത്തിൽ തകർപ്പൻ പ്രകടനവുമായി നടന്‍ കുഞ്ചാക്കോ ബോബൻ. കൊച്ചി ലുലു മാളിൽ നടന്ന പരിപാടിയിൽ റീൽ വിഡിയോ മത്സര വിജയികള്‍ക്കൊപ്പം താരം ചുവടുവച്ചു. ചാക്കോച്ചനൊപ്പം നടൻ രമേഷ് പിഷാരടി, സംവിധായകൻ ബേസിൽ ജോസഫ്, ഗായകൻ, ബിജു നാരായണൻ, നടി ഗായത്രി, ദാസേട്ടൻ കോഴിക്കോട് തുടങ്ങിയവരും വേദിയിൽ നൃത്തം ചെയ്തു. കിറ്റെക്സ് ഗ്രൂപ്പ് എം.ഡി. ബോബി എം.ജേക്കബ് പരിപാടിയിൽ സജീവസാന്നിധ്യമായിരുന്നു.

ലുങ്കിയുടുത്ത് ‘ദേവദൂതർ’ പാട്ടിനൊപ്പം രസകരമായി ചുവടുവച്ച 10 പേരെയാണ് റീൽ വിഡിയോ മത്സരത്തിൽ വിജയികളായി പ്രഖ്യാപിച്ചത്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോകളിൽ ഏറ്റവും കൂടുതൽ ലൈക്കും ഷെയറും കിട്ടിയവയിൽ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്. 

കുഞ്ചാക്കോ ബോബന്റെ തകർപ്പൻ പ്രകടനത്തിലൂടെ ട്രെൻഡിങ് ആയ പാട്ടാണ് ‘ദേവദൂതർ പാടി’. 1985ൽ പുറത്തിറങ്ങിയ ‘കാതോടു കാതോരം’ എന്ന ചിത്രത്തിലെ ഈ ഗാനം, ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും പ്രേക്ഷകർക്കരികിലെത്തിയത്. ഒഎൻവി കുറുപ്പിന്റേതാണു വരികള്‍. ഔസേപ്പച്ചന്‍ ഈണമൊരുക്കിയ ഗാനം കാതോടുകാതോരത്തിൽ കെ.ജെ.യേശുദാസ് ആലപിച്ചിരിക്കുന്നു. ബിജു നാരായണന്‍ ആണ് പാട്ടിന്റെ പുതിയ പതിപ്പിനു പിന്നിലെ സ്വരം.

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയെഴുതി സംവിധാനം ത്രില്ലർ ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്’. കാസർകോടുകാരനായ രാജീവൻ എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബൻ എത്തുന്നു. കുഞ്ചാക്കോ ബോബന്റെ അഭിനയജീവിതത്തിലെ ഏറ്റവും വേറിട്ട കഥാപാത്രങ്ങളിലൊന്നാകും രാജീവൻ. ബേസിൽ ജോസഫ്, ഉണ്ണിമായ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ‘സൂപ്പർ ഡീലക്സ്’, ‘വിക്രം’ എന്നീ ചിത്രങ്ങളിലൂടെ‌ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കർ അഭിനയിക്കുന്ന ആദ്യ മലയാള ചലച്ചിത്രം എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}