ഞെട്ടിച്ച് അനശ്വര; ട്രെൻഡിങ് ആയി മൈക്കിലെ പാട്ട്, വിഡിയോ

mike-song
SHARE

അനശ്വര രാജൻ പ്രധാനവേഷത്തിലെത്തുന്ന മൈക്ക് എന്ന സിനിമയിലെ പുതിയ ഗാനം പ്രേക്ഷകരെ നേടുന്നു. ‘ലഡ്ക്കി’ എന്ന പേരിൽ പുറത്തിറങ്ങിയ ഗാനം ചുരുങ്ങിയ സമയം കൊണ്ട് മികച്ച പ്രതികരണങ്ങളോടെ ട്രെൻഡിങ്ങിൽ എത്തി. സുഹൈൽ കോയ വരികൾ കുറിച്ച പാട്ടിന് ഹിഷാം അബ്ദുൾ വഹാബ് ആണ് ഈണമൊരുക്കിയത്. സിതാര കൃഷ്ണകുമാർ ഗാനം ആലപിച്ചിരിക്കുന്നു. കൈതപ്രം ദാമോദരൻ നമ്പൂതിരി, റഫീഖ് അഹമ്മദ്, അരുൺ ഏളാട്ട്, വിനായക് ശശികുമാർ എന്നിവരും മൈക്കിനു വേണ്ടി പാട്ടുകളെഴുതിയിട്ടുണ്ട്. 

വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മൈക്ക്’. ആൺകുട്ടിയായി ജീവിക്കാൻ ഇഷ്ടപ്പെടുന്ന സാറ എന്ന പെൺകുട്ടിയായി അനശ്വര ചിത്രത്തിൽ വേഷമിടുന്നു. അനശ്വരയ്ക്കൊപ്പം രഞ്ജിത്ത് സജീവും മുഖ്യവേഷത്തിൽ എത്തുന്നു. രോഹിണി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിരാം രാധാകൃഷ്ണൻ, സിനി എബ്രഹാം, രാഹുൽ,  നെഹാൻ, റോഷൻ ചന്ദ്ര, ഡയാന ഹമീദ്, കാർത്തിക്ക് മണികണ്ഠൻ, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ് തുടങ്ങിയവരാണു മറ്റ് അഭിനേതാക്കൾ. 

ബോളിവുഡ് നടൻ ജോൺ എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള ജെഎ എന്റർടെയ്ൻമെന്റ് ആദ്യമായി നിർമിക്കുന്ന മലയാള ചിത്രമാണ് മൈക്ക്. ഛായാഗ്രഹണം രണദിവെ, ചിത്രസംയോജനം വിവേക് ഹർഷൻ. മുംബൈ ആസ്ഥാനമായ ഹിപ്-ഹോപ്പ് ഡാൻസ് ഗ്രൂപ്പ് കിങ്സ് യുണൈറ്റഡിന്റെ പിന്നിലുള്ള സുരേഷ് മുകുന്ദ്, നൃത്തസംവിധായകർ ഗായത്രി രഘുറാം, ഗ്രീഷ്മ നരേന്ദ്രൻ എന്നിവർ ചേർന്നാണ് നൃത്തസംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് 19ന് ‘മൈക്ക്’ പ്രദർശനത്തിനെത്തും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}