ഇടവേളയ്ക്കു ശേഷം സുജാത–ജയചന്ദ്രൻ കോംബോയിൽ ഒരു ഗാനം; ‘ആകാശ പൂ ചൂടും’ ശ്രദ്ധേയം

sujatha-jayachandran
SHARE

ഇന്ദ്രൻസ് മുഖ്യ വേഷത്തിലെത്തുന്ന വാമനനിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘ആകാശ പൂ ചൂടും’ എന്നു തുടങ്ങുന്ന ഗാനം മലയാളികളുടെ ഇഷ്ടഗായകരായ സുജാത മോഹനും പി.ജയചന്ദ്രനും ചേർന്നാണ് ആലപിച്ചത്. സന്തോഷ് വർമയുടെ വരികൾക്ക് നിധിൻ ജോർജ് ഈണമൊരുക്കിയിരിക്കുന്നു.  

കുടുംബബന്ധത്തിന്റെ ഇഴയടുപ്പമാണ് ഗാനരംഗങ്ങളിൽ ആവിഷ്കരിച്ചിരിക്കുന്നത്. പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളോടെ ട്രെൻഡിങ്ങിൽ എത്തിയിരിക്കുകയാണ് ഗാനം. ദീർഘ കാലത്തെ ഇടവേളയ്ക്കു ശേഷം സുജാത–ജയചന്ദ്രൻ കോംബോയിൽ ഒരു ഗാനം കേൾക്കാനായതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകർ.

നവാഗതനായ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വാമനൻ’. മൂവി ഗ്യാങ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ അരുൺ ബാബു കെ.ബി, സമഹ് അലി എന്നിവർ ചേർന്നു നിർമിക്കുന്നു. സീമ ജി. നായർ, ബൈജു, അരുൺ, നിർമൽ പാലാഴി, സെബാസ്റ്റ്യൻ, ബിനോജ്, ജെറി, മനു ഭാഗവത്, ആദിത്യ സോണി,   തുടങ്ങിയവരാണു ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}