ഇങ്ങനെയൊരു നായികയെ ആരും ഇഷ്ടപ്പെടും; ഉയരെപ്പറന്ന് 'ശലഭമായ്'; വിഡിയോ

Shalabhamayi
SHARE

പ്രണയകാഴ്ചകളുടെ രസം നിറച്ച് 'ശലഭമായ്' മ്യൂസിക് വിഡിയോ. ഗായകൻ കെ.കെ നിഷാദ് ഈണം നൽകി മനോരമ ഓൺലൈൻ മ്യൂസിക് ഷോട്സ് പുറത്തിറക്കിയ ഗാനത്തിന് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ നിന്നു ലഭിക്കുന്നത്. സഹീർ അലിയുടെ വരികൾ പിന്നണിഗായകരായ സംഗീത ശ്രീകാന്തും കെ.കെ നിഷാദും ചേർന്ന് ആലപിച്ചിരിക്കുന്നു. 

പാട്ടെഴുത്തുകാരനാകാൻ ആഗ്രഹിക്കുന്ന യുവാവിന്റെ കഥയാണ് 'ശലഭമായ്' പറയുന്നത്. മോഡലിങ്ങിലൂടെ ശ്രദ്ധേയയായ അനീഷ മോഹനും ഹ്രസ്വചിത്രങ്ങളുടെ സംവിധാനത്തിലൂടെ നിരൂപകശ്രദ്ധ നേടിയ ഹരോൾഡ് ആന്റണി പോൾസണുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മനോഹരമാണ് ഇവരുടെ പ്രകടനമെന്നാണ് പ്രേക്ഷകപക്ഷം. ഇവർക്കൊപ്പം ഗായകരും പ്രധാന വേഷങ്ങളിൽ വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നു.  

നിറത്തെക്കുറിച്ച് സമൂഹത്തിന്റെ മുഖ്യധാരയിൽ നിലനിൽക്കുന്ന കാഴ്ചപ്പാടുകളെ ഈ മ്യൂസിക് വിഡിയോ ലളിതമായി പൊളിച്ചെഴുതുന്നുണ്ട്. ഇവിടെയാണ് 'ശലഭമായ്' പ്രേക്ഷകരുടെ കയ്യടി നേടുന്നത്. ലളിതമായ വരികളും ഇമ്പമാർന്ന ഈണവും ലാളിത്യമാർന്ന ദൃശ്യങ്ങളും പങ്കുവയ്ക്കുന്ന 'ശലഭമായ്' സംഗീതാസ്വാദകർക്കിടയിൽ ചർച്ചയാവുകയാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}