ADVERTISEMENT

'നേരം വന്നാല്‍ ആരും വീഴും പ്രേമത്തീനാളം...ആളും തോറും നമ്മെ മാറ്റും മോഹത്തീനാളം...'മനോഹരമായ ഈണത്തില്‍ അതിമനോഹരമായ പ്രണയഗാനവുമായി 'വെള്ളരിപട്ടണ'ത്തിന്റെ ലിറിക്കല്‍ വിഡിയോ പുറത്തിറങ്ങി. യുവത്വത്തിന്റെ ഹൃദയം കീഴടക്കുന്ന മെലഡിയുടെ വരികള്‍ വിനായക് ശശികുമാറിന്റേതും ഈണം സച്ചിന്‍ ശങ്കര്‍ മന്നത്തിന്റേതുമാണ്. കെ.എസ്.ഹരിശങ്കറും നിത്യമാമ്മനുമാണ് ഗായകര്‍.  'അരികെയൊന്ന് കണ്ടൊരു നേരം...കനവിലാകെ മധുകണം...'എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം ഹിറ്റ്ചാര്‍ട്ടില്‍ ഇടം പിടിച്ചുകഴിഞ്ഞു. മനോരമ മ്യൂസിക്കിലൂടെയാണ് ഗാനം റിലീസ് ചെയ്തത്.

 

ജീവാംശമായി എന്ന ഗാനത്തിനുശേഷം ഹരിശങ്കറിന്റെ മാന്ത്രികസ്വരം പ്രണയികളുടെ മനസ് കീഴടക്കുകയാണ് ഈ പാട്ടില്‍. 'വാതില്‍ക്കല് വെള്ളരിപ്രാവി'ലൂടെ സംസ്ഥാനപുരസ്‌കാരം നേടിയ നിത്യമാമ്മന്റെ ശബ്ദം കൂടിയാകുമ്പോള്‍ 'വെള്ളരിപട്ടണ'ത്തിലെ ഗാനം ഈ വര്‍ഷത്തെ മികച്ച മെലഡികളുടെ നിരയിലേക്കെത്തുകയാണ്.

 

മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും പ്രധാന വേഷങ്ങളിലഭിനയിക്കുന്ന 'വെള്ളരിപട്ടണ'ത്തിലെ രണ്ടാമത്തെ ഗാനമാണിത്. 'എന്തു നാടാ ഉവ്വേ...'എന്നു തുടങ്ങുന്ന ആദ്യഗാനം കീര്‍ത്തിസുരേഷ്,നിഖില വിമല്‍,കല്യാണി പ്രിയദര്‍ശന്‍,ഗായത്രിശങ്കര്‍,അര്‍ജുന്‍ അശോകന്‍,മാത്യു തോമസ്,നസ്ലിന്‍ എന്നിവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ റിലീസ് ചെയ്തിരുന്നു.

 'കാശ്,പണം...' 'കാകിത കപ്പല്‍' 'സന്ദനത്ത കര്‍ച്ചി താടാ..'തുടങ്ങിയ ഗാനങ്ങളിലൂടെ പ്രശസ്തനായ തമിഴ് ഗായകന്‍ ഗാനബാലയാണ് രാഷ്ട്രീയ ആക്ഷേപഹാസ്യം പശ്ചാത്തലമാകുന്ന ആദ്യഗാനം ആലപിച്ചത്.  ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന 'വെള്ളരിപട്ടണം' മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്നു. 

 

മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. മഞ്ജുവാര്യര്‍ക്കും സൗബിന്‍ ഷാഹിറിനും പുറമേ സലിംകുമാര്‍,സുരേഷ്‌കൃഷ്ണ,കൃഷ്ണശങ്കര്‍,ശബരീഷ് വര്‍മ,അഭിരാമി ഭാര്‍ഗവന്‍,കോട്ടയം രമേശ്,മാലപാര്‍വതി,വീണനായര്‍,പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് 'വെള്ളരിപട്ടണ'ത്തിലെ പ്രധാന അഭിനേതാക്കള്‍. അലക്‌സ് ജെ.പുളിക്കല്‍ ആണ് ഛായാഗ്രഹണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കെ.ആര്‍.മണി. എഡിറ്റിങ് അപ്പു എന്‍.ഭട്ടതിരി. ജ്യോതിഷ് ശങ്കറാണ് കലാസംവിധായകന്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍ ബെന്നി കട്ടപ്പന. ശ്രീജിത് ബി.നായരും കെ.ജി.രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. പി.ആര്‍.ഒ. എ.എസ്.ദിനേശ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: വൈശാഖ് സി.വടക്കേവീട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com