‘പാലാക്കാരി പെണ്ണേ’; റിമിക്ക് ആശംസയുമായി വിധു പ്രതാപ്

rimi-vidu
SHARE

ഗായിക റിമി ടോമിക്ക് പിറന്നാൾ മംഗളങ്ങൾ നേർന്ന് ഗായകൻ വിധു പ്രതാപ്. റിമിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് വിധു കുറിച്ച വാക്കുകൾ ആരാധകശ്രദ്ധ നേടുകയാണ്. ‘ചിരിച്ചും ചിരിപ്പിച്ചും തല്ലു കൂടിയും അങ്ങനെ 20 പിറന്നാളുകൾ നിന്റെ ഒപ്പം. ഹാപ്പി ബർത്തഡേ പാലാക്കാരി പെണ്ണേ’ എന്നാണ് വിധു പ്രതാപ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. 

വിധുവിന്റെ പോസ്റ്റിനു പിന്നാലെ നന്ദിയും സ്നേഹവുമറിയിച്ച് റിമി ടോമിയും രംഗത്തെത്തി. ആരാധകരുൾപ്പെടെ നിരവധി പേരാണ് റിമി ടോമിക്കു ജന്മദിനാശംസകൾ നേരുന്നത്. 

വിധുവും റിമിയും തമ്മിൽ 20 വർഷത്തിലേറെ നീണ്ട സൗഹൃദമാണുള്ളത്. ഇരുവരും ഒരുമിച്ച് നിരവധി സ്റ്റേജ് ഷോകളിൽ പങ്കെടുത്തിട്ടുണ്ട്. മഴവിൽ മനോരമയിലെ സൂപ്പർ 4, സൂപ്പർ കുടുംബം എന്നീ ജനപ്രിയ പരിപാടികളിൽ ഇരുവരും വിധികർത്താക്കളായി എത്തിയിട്ടുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചെറിയ കുടുംബത്തിന് പറ്റിയ സിറ്റി ഹോം.

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}