റിമിയെ ഓമനപ്പേര് വിളിച്ച് അമ്മ, 40ാം വയസ്സിലാണ് ഈ വിളി കേള്‍ക്കുന്നതെന്ന് റിമി; വിഡിയോ

rimi-rani
SHARE

കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിച്ച് ഗായിക റിമി ടോമി. കടമക്കുടിയിൽ റിമിയുടെ സുഹൃത്തായ ഷെറിന്റെ ഉടമസ്ഥതയിലുള്ള കഫേയിൽ വച്ചായിരുന്നു ആഘോഷം. അമ്മ റാണി, സഹോദരൻ റിങ്കു, ഭാര്യയും നടിയുമായ മുക്ത, സഹോദരി റീനു, സഹോദരങ്ങളുടെ മക്കള്‍ എന്നിവർ ആഘോഷത്തിനെത്തിയിരുന്നു. റിമിയുടെ അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. 

പിറന്നാൾ സ്പെഷൽ വിഡിയോ റിമി സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്. സംഗീതം തീം ആയുള്ള കേക്ക് ആണ് മുറിച്ചത്. എല്ലാവരും ഒരുമിച്ചു ഭക്ഷണം കഴിക്കുന്നതും വിശേഷങ്ങൾ പങ്കുവയ്ക്കുന്നതുമെല്ലാം വിഡിയോ രംഗങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

ആഘോഷത്തിനിടെ റിമിയെ ‘കുഞ്ഞുവാവ’യെന്ന് അമ്മ റാണി വിളിച്ചപ്പോൾ തന്റെ നാൽപതാം വയസ്സിലാണ് ഈ വിളി ആദ്യമായി കേൾക്കുന്നതെന്ന് റിമി തമാശയായി പറഞ്ഞു. തനിക്ക് നാൽപത് ആയിട്ടില്ല എന്നുകൂടി റിമി തിരുത്തി പറയുന്നുണ്ട്. 39ാം പിറന്നാളാണ് ഈ മാസം 22ന് റിമി ടോമി ആഘോഷിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}