പാട്ടിൽ തിളങ്ങി ധ്രുവ് വിക്രം; പ്രണയ വിരഹങ്ങളുടെ കഥ പറഞ്ഞ് മനസേ, വിഡിയോ

dhruv-song
SHARE

ഒരു നടനെന്ന നിലയിൽ കരിയറിന്റെ തുടക്കത്തിൽ തന്നെ വലിയ വിജയം നേടിയ താരമാണ് തമിഴ് സൂപ്പർ സ്റ്റാർ വിക്രമിന്റെ മകൻ ധ്രുവ് വിക്രം. ഇപ്പോഴിതാ സംവിധായകന്റെ വേഷമണിഞ്ഞ് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ജൂനിയർ വിക്രം. മനസേ എന്ന മ്യൂസിക് വിഡിയോയിലൂടെയാണ് ധ്രുവ് സംവിധായകനാകുന്നത്. ഉജ്ജ്വൽ ഗുപ്തയുടെ സംഗീതസംവിധാനത്തിൽ പുറത്തിറങ്ങിയ ‘മനസേ’ എന്ന പാട്ടിനു വരികൾ എഴുതിയതും ആലപിച്ചതും ധ്രുവ് ആണ്. ഇംഗ്ലിഷ് കവയത്രിയും മോഡലും നടിയുമായ നതാലി ഡയസ് ആൽബത്തിൽ ധ്രുവിനോപ്പം നായികയായി എത്തുന്നു.

ന്യൂയോർക് നഗരത്തിന്റെ സൗന്ദര്യത്തിൽ ചിത്രീകരിച്ച ആല്‍ബം നഷ്ട പ്രണയത്തിന്റെ കഥയാണ് പറയുന്നത്. പ്രണയ നഷ്ടത്തിന്റെ വേദന പേറുന്ന ധ്രുവിന്റെ ശബ്ദവും അഭിനയവും ഇതിനോടകം തന്നെ വലിയ ശ്രദ്ധ നേടി. കൈയൊതുക്കം വന്ന ഒരാളുടെ സംവിധാന മികവ് ധ്രുവിന്റെ ഓരോ ഫ്രെയിമിലും കാണാനാകുന്നുവെന്നാണ് നിരൂപക പക്ഷം. ഒപ്പം പാട്ടിന്റെ ഈണവും വലിയ രീതിയിൽ കയ്യടി നേടുന്നു.

കഴിഞ്ഞ ദിവസം യൂട്യൂബിൽ റിലീസ് ചെയ്ത ‘മനസേ’ മണിക്കൂറുകൾ കൊണ്ട് ലക്ഷക്കണക്കിനാളുകളാണ് കണ്ടത്. ഒരു സിനിമയുടെ പൂർണത വിഡിയോയുടെ ഓരോ രംഗത്തിലും കാണാമെന്ന് ആരാധകർ പറയുന്നു. വളരെ പെട്ടന്ന് തന്നെ ലോകം മുഴുവനും ഈ പാട്ട് ഹിറ്റ്‌ ലിസ്റ്റിൽ ഇടം നേടി. ആൽബത്തിന്റെ വിജയത്തോടെ ധ്രുവ് സിനിമ സംവിധായകൻ കൂടിയാകുന്നത് കാത്തിരിക്കുകയാണ് പ്രേക്ഷകർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}