‘അജ്ഞാതസുന്ദരി’യുടെ കത്ത് പങ്കിട്ട് റിമി; ആദ്യ അനുഭവമെന്ന് കുറിപ്പ്, വൈറൽ

rimi-letter
SHARE

യാത്രയ്ക്കിടെ അവിചാരിതമായി കിട്ടിയ കത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് ഗായിക റിമി ടോമി. വിദേശ യാത്ര കഴിഞ്ഞ് ഫ്ലൈറ്റിൽ നിന്നിറങ്ങുന്നതിനു തൊട്ടു മുൻപ് എയർഹോസ്റ്റസ് ആണ് റിമിക്ക് സ്നഹ കുറിപ്പ് കൈമാറിയത്. ജീവിതത്തിലെ ആദ്യ അനുഭവമാണ് ഇതെന്ന് റിമി ടോമി പറയുന്നു. എയർ ഹോസ്റ്റസിന്റെ പേര് ചോദിക്കാൻ പറ്റാത്തതിന്റെ സങ്കടവും റിമി പങ്കുവയ്ക്കുന്നുണ്ട്. 

‘ഒരു ഇൻഡിഗോ എയർ ഹോസ്റ്റസിന്റെ കുറിപ്പ്. മനസ്സിന് ഒരുപാട് സന്തോഷം തോന്നിയ ഒരു കാര്യം ഇന്ന് നടന്നു. ഫ്ലൈറ്റ് ഇറങ്ങുന്നതിനു തൊട്ട് മുമ്പ് ഒരു ലെറ്റർ തന്നു, ആദ്യമായിട്ട് ആണ് ഇങ്ങനെ ഒരു അനുഭവം. വായിച്ചപ്പോൾ അതിലേറെ സന്തോഷം തോന്നിയ ഒരു കാര്യം ഇവിടെ പങ്കുവയ്ക്കുന്നു.

സത്യത്തിൽ ഇങ്ങനെ ഉള്ള അഭിനന്ദനങ്ങൾ എനിക്ക് ഒരു പ്രചോദനമാണ്. പേരു പോലും ചോദിക്കാൻ പറ്റിയില്ല. ആ കൊച്ചു സുന്ദരിക്ക് എന്റെ വക നന്ദിയും സ്നേഹവും’, റിമി ടോമി കുറിച്ചു. 

കത്തിൽ എഴുതിയിരിക്കുന്നത് ഇങ്ങനെ: ‘ഞങ്ങളുടെ കൂടെ യാത്ര ചെയ്തതിനു നന്ദി. ഏറ്റവും മികച്ച യാത്രാനുഭവം കിട്ടിയെന്നു വിശ്വസിക്കുന്നു. എനിക്ക് നിങ്ങളുടെ ശബ്ദം ഒരുപാടിഷ്ടമാണ്. തമാശകളിലൂടെ നിങ്ങൾ എപ്പോഴും ഞങ്ങളെ ചിരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. നിങ്ങൾ ഒരു പ്രചോദനമാണ്. എപ്പോഴും പുഞ്ചിരിയോടെ നിലകൊള്ളൂ’.

റിമി ടോമിയുടെ സമൂഹമാധ്യമ പോസ്റ്റ് ഇപ്പോൾ ചർച്ചയായിരിക്കുകയാണ്. ആ അജ്ഞാത സുന്ദരിയെ തിരയുകയാണ് ആരാധകരിപ്പോൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}