സിതാരയ്ക്കു വേണ്ടി പുരസ്കാരം ഏറ്റുവാങ്ങി മകൾ; വിഡിയോ

sitara-daughter-award
SHARE

മികച്ച പിന്നണി ഗായികയായി തിരഞ്ഞെടുക്കപ്പെട്ട സിതാര കൃഷ്ണകുമാറിനു വേണ്ടി പുരസ്കാരം ഏറ്റുവാങ്ങി മകൾ 9 വയസ്സുകാരി സാവൻ ഋതു. ശനിയാഴ്ച തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന പുരസ്കാര വിതരണ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനി‍ൽ നിന്ന് സാവൻ ഋതു പുരസ്കാരം സ്വീകരിച്ചു. 50000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. സിതാരയുടെ അസാന്നിധ്യത്തിലാണ് മകൾ വേദിയിലെത്തിയത്. 

സിതാരയുടെ അച്ഛൻ കൃഷ്ണകുമാറിനും അമ്മ സാലിക്കും ഒപ്പമാണ് സാവൻ ഋതു പുരസ്കാരദാന ചടങ്ങിനെത്തിയത്. മകൾ പുരസ്കാരം സ്വീകരിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ സിതാര സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. 

‘കാണെക്കാണെ’ എന്ന ചിത്രത്തിലെ ‘പാൽ നിലാവിൻ പൊയ്കയിൽ’ എന്ന പാട്ടാണ് സിതാരയ്ക്ക് ഈ വർഷത്തെ സംസ്ഥാന പുരസ്കാരം നേടിക്കൊടുത്തത്. വിനായക് ശശികുമാറിന്റെ മനോഹരമായ വരികൾക്ക് രഞ്ജിൻ രാജ് ഈണമൊരുക്കിയ ഗാനമാണിത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}