മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവത്തിന് ഇന്ന് തുടക്കം; ഉദ്ഘാടനം കെ.എസ്.ചിത്ര

chitra-navarathri
SHARE

മനോരമ മ്യൂസിക് സംഘടിപ്പിക്കുന്ന മൂന്നാമത് നവരാത്രി സംഗീതോത്സവത്തിന് ഇന്ന് തുടക്കം. ഗായിക കെ.എസ്.ചിത്ര ഉദ്ഘാടനം നിർവഹിക്കും. പ്രശസ്തരായ 77 സംഗീതജ്ഞരുടെ 17 സംഗീതക്കച്ചേരികളും ഡോ. രാജശ്രീ വാരിയരും സംഘവും അവതരിപ്പിക്കുന്ന നൃത്തവും ആണ് ഇത്തവണ ഉൾപ്പെടുത്തിയിരിക്കുന്നത്. 

എല്ലാ ദിവസവും രണ്ട് കച്ചേരികൾ വീതം ഉണ്ടായിരിക്കുന്നതാണ്. വൈകിട്ട് 6.30 മുതൽ മനോരമ മ്യൂസിക്കിന്റെ കർണാടിക് ക്ലാസിക്കൽ എന്ന യൂട്യൂബ് ചാനലിലൂടെ റെക്കോഡഡ് ലൈവ് പ്രോഗ്രാമായിട്ടാണ് പരിപാടി നടത്തുന്നത്. മനോരമ സോങ്സ് എന്ന ഫെയ്സ്ബുക് ചാനലിലും ടെലികാസ്റ്റ് ഉണ്ടാകും.

ശരത്, ബാംഗ്ലൂർ ബ്രദേഴ്സ്, ഡോ. ആർ സൂര്യപ്രകാശ്, ടി എച്ച് ലളിത, ചങ്ങനാശ്ശേരി മാധവൻ നമ്പൂതിരി, താമരക്കാട് ഗോവിന്ദന്‍ നമ്പൂതിരി, സുദീപ് കുമാർ, ജെയ്സൻ ജെ നായർ, വിനയ് ശർവ, ശാന്തള രാജു, ഭാഗ്യലക്ഷ്മി ഗുരുവായൂർ, ദുർഗ്ഗാ വിശ്വനാഥ് എന്നിവരാണ് പ്രധാന കച്ചേരികൾ നയിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}