ADVERTISEMENT

സ്കൂൾ വിദ്യാർഥികൾക്കൊപ്പം നൃത്തം ചെയ്ത് നടി കത്രീന കൈഫ്. തമിഴ്നാട്ടിലെ മധുരയിലെ മൗണ്ടെയ്ൻ വ്യൂ സ്കൂളിലെ കുട്ടികൾക്കൊപ്പമാണ് കത്രീനയുടെ തകർപ്പൻ പ്രകടനം. ‘അറബിക് കുത്ത്’ എന്ന ഹിറ്റ് പാട്ടിനൊപ്പമാണ് നടി ചുവടുവയ്ക്കുന്നത്. 

 

കത്രീനയുടെ ഡാൻസ് വിഡിയോ ഇതിനകം ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയ്ക്കു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. താരത്തിന്റെ ലാളിത്യവും കുട്ടികളോടുള്ള പെരുമാറ്റവും വിഡിയോയെ വേഗത്തിൽ സ്വീകാര്യമാക്കി. 

 

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ഇംഗ്ലിഷ് മീഡിയം വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ലീഫ് പ്രോജക്റ്റ് ഇന്ത്യയുടെ ഭാഗമായി 2015-ലാണ് തമിഴ്‌നാട്ടിലെ മൗണ്ടെയ്ൻ വ്യൂ സ്കൂൾ തുറന്നത്. കത്രീന കൈഫിന്റെ അമ്മ സൂസെയ്ൻ വളരെക്കാലമായി ഈ സ്കൂളിന്റെ ഭാഗമാണ്. കൂടാതെ അവിടെയും പഠിപ്പിക്കുന്നുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com