സോഹൻലാലിന്റെ പുതിയ ചിത്രം; ഓഡിയോ റിലീസ് അമേരിക്കയിൽ

swapna
സോഹൻലാൽ
SHARE

സോഹൻലാൽ സംവിധാനം ചെയ്ത 'സ്വപ്‌നങ്ങൾ പൂക്കുന്ന കാട്' എന്ന സിനിമയുടെ ഓഡിയോ ഇക്കഴിഞ്ഞ ദിവസം ഡെലവെയറിൽ റിലീസ് ചെയ്തു. ഡെലവെയർ മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടികളോടനുബന്ധിച്ചു നടന്ന ചടങ്ങിൽ ഫോമയുടെ പുതിയ പ്രസിഡന്റ് ഡോ.ജേക്കബ് തോമസ് ഓഡിയോ റിലീസ് നിർവഹിച്ചു.

ഫോമയുടെ പ്രസിഡന്റ് ആയതിനുശേഷം താൻ പങ്കെടുക്കുന്ന ആദ്യ സിനിമാ ചടങ്ങാണിതെന്നു ഡോ.ജേക്കബ് തോമസ് പറഞ്ഞു. സ്വപ്‌നങ്ങൾ പൂക്കുന്ന കാട് എന്ന പേര് മലയാളിയുടെ ഗൃഹാതുരത്വം ഉണർത്തുന്നതാണെന്ന് സിനിമയ്ക്കും സംവിധായകൻ സോഹൻലാലിനും ആശംസകൾ അർപ്പിച്ചു കൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.

മധുശ്രീയും രമേഷ് നാരായണനും പാടിയ രണ്ട് ഗാനങ്ങളാണ് 'സ്വപ്‌നങ്ങൾ പൂക്കുന്ന കാട്' എന്ന ചിത്രത്തിലുള്ളത്. ഒന്നൊരു മോട്ടിവേഷനൽ ഗാനമാണ്. രമേഷ് നാരായണൻ തന്നെയാണ് അത് പടിയിരിക്കുന്നതും. രണ്ടാമത്തെ ഗാനം ചിത്രത്തിലെ 'സ്വപ്നങ്ങളുടെ മാലാഖ' എന്ന കഥാപാത്രം ഹാർപ് മീട്ടി, പാടി അഭിനയിക്കുന്നതാണ്. സ്വ്റ്റ്‌ലാന എന്ന റഷ്യൻ താരമാണ് സ്വപ്നങ്ങളുടെ മാലാഖയായി അഭിനയിച്ചിരിക്കുന്നത്. 'അരികത്തൊരോമൽ കിനാവായി ...' എന്ന് തുടങ്ങുന്ന ആ ഗാനം പാടിയത്‌ മധുശ്രീ. രണ്ടു ഗാനങ്ങളും എഴുതിയത്‌ സംവിധായകൻ സോഹൻലാൽ. 

ഡെലവെയറിലെ ഹോക്‌സീൻ ഓഡിറ്റോറിയത്തിൽ നടന്ന വർണാഭമായ ഓഡിയോ റിലീസ് ചടങ്ങിൽ ഡൽമ പ്രസിഡന്റ് ബിജു ദാസ്, ഫോമാ ജോയിന്റ് സെക്രട്ടറി ഡോ. ജയമോൾ ശ്രീധർ, ഫിലിം പ്രൊഡ്യൂസർ ടോം ജോർജ് കോലോത്തു, സക്കറിയ പെരിയപുരം തുടങ്ങിയവരും പങ്കെടുത്തു. ജോണി കുരുവിള, ജഹാൻഗീർ ഷംസ്, ജിമ്മി ജെ. ജോൺ എന്നിവർ ചേർന്ന് നിർമ്മിച്ച 'സ്വപ്‌നങ്ങൾ പൂക്കുന്ന കാടിലെ' ഗാനങ്ങൾ ഉടൻ ആസ്വാദകരിലേക്കെത്തുമെന്നു അണിയറ പ്രവർത്തകർ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA