ADVERTISEMENT

പാട്ടുകൾ റീമിക്സ് ചെയ്യുന്നതിനോട് എതിർപ്പ് പ്രകടിപ്പിച്ച് സംഗീതസംവിധായകൻ എ.ആർ.റഹ്മാൻ. റീമിക്സ് ചെയ്യുമ്പോൾ ആ ഗാനവും സംഗീതസംവിധായകന്റെ ഉദ്ദ്യേശവും വികലമാക്കപ്പെടുകയാണെന്ന് റഹ്മാൻ പറയുന്നു. റീമിക്സ് സംസ്കാരം പാട്ടുകളെ വികൃതമാക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്തിടെ ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് റഹ്മാന്റെ തുറന്നുപറച്ചിൽ.

 

‘എത്ര കൂടുതൽ ഞാൻ ആ പാട്ടിലേയ്ക്കു നോക്കുന്നോ, അത്ര കൂടുതൽ അത് വികൃതമാവുകയാണ്. ആ പാട്ട് സൃഷ്ടിച്ച സംഗീതസംവിധായകന്റെ ഉദ്ദേശ്യവും വികൃതമാകുന്നു. ആളുകൾ പറയും, അത് പുനസൃഷ്ടിച്ചതാണെന്ന്. അങ്ങനെ ചെയ്യാൻ നിങ്ങൾ ആരാണ്. മറ്റൊരാൾ ചെയ്ത പാട്ടുകളെടുക്കുമ്പോൾ ഞാൻ വളരെ ശ്രദ്ധിക്കാറുണ്ട്. അതിനെ സമീപിക്കുമ്പോൾ നിങ്ങളും എപ്പോഴും മാന്യത പുലർത്തണം. ഇതൊരു ഇരുണ്ട ഭാഗമാണെന്നാണ് ഞാൻ കരുതുന്നത്. നമുക്കത് പരിഹരിക്കേണ്ടതുണ്ട്. 

 

ഞാനും മണിരത്നവും ചെയ്ത ഓരോ പാട്ടും ഇപ്പോഴും ഫ്രഷ് ആയി തോന്നുന്നുവെന്നും അത് ഡിജിറ്റൽ മാസ്റ്ററിങ് ചെയ്തതിനാലാണെന്നും പൊന്നിയിൻ സെൽവന്റെ തെലുങ്ക് പതിപ്പിന്റെ ഓഡിയോ ലോഞ്ചിന്റെ സമയത്ത് ചില നിർമാതാക്കൾ പറഞ്ഞിരുന്നു. പ്രശംസ ലഭിക്കത്തക്ക മേന്മ ഇപ്പോഴും ആ പാട്ടുകൾക്കുണ്ട്. എല്ലാവരും അത് പറയുകയും ചെയ്യുന്നു’, റഹ്മാൻ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com