ADVERTISEMENT

മകൻ ഇസഹാക്കിനു മുന്നിൽ ചുവടുവയ്ക്കുന്ന നടൻ കുഞ്ചാക്കോ ബോബന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നു. താരം നായകനായെത്തിയ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിനു വേണ്ടി ഉപയോഗിച്ച ‘ദേവദൂതർ പാടി’ എന്ന പാട്ടിനൊപ്പമാണ് നൃത്തം ചെയ്യുന്നത്. സിനിമ പുറത്തിറങ്ങി 50 ദിവസങ്ങൾ പിന്നിടുകയാണെന്നും വിജയാഘോഷ സ്പെഷൽ വിഡിയോ ആണിതെന്നും കുറിച്ചുകൊണ്ടാണ് കുഞ്ചാക്കോ ബോബൻ നൃത്ത വിഡിയോ പോസ്റ്റ് ചെയ്തത്. 

 

വിഡിയോ ചുരുങ്ങിയ സമയംകൊണ്ട് ആരാധകശ്രദ്ധ നേടിക്കഴിഞ്ഞു. സിനിമയിലെ ഗാനരംഗത്തിൽ അവതരിപ്പിച്ച അതേ ചുവടുകൾ തന്നെയാണ് ചാക്കോച്ചൻ അനുകരിക്കുന്നത്. പാട്ടിനൊപ്പം ഇസഹാക്ക് താളം പിടിക്കുന്നതും അവസാനം കുസൃതി കാണിക്കുന്നതും പ്രേക്ഷകരെ ചിരിപ്പിക്കുന്നുണ്ട്. താരങ്ങളുൾപ്പെടെ നിരവധി പേരാണ് വിഡിയോയ്ക്കു പ്രതികരണങ്ങളറിയിക്കുന്നത്. 

 

കുഞ്ചോക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ന്നാ താൻ കേസ് കൊട്’ ചിത്രത്തില്‍ പുനരാവിഷ്കരിച്ചതാണ് ‘ദേവദൂതർ പാടി’ എന്ന സൂപ്പർഹിറ്റ് ഗാനം. 1985ൽ പുറത്തിറങ്ങിയ ‘കാതോടു കാതോര’ത്തിലേതാണ് ഈ ഗാനം. ഒഎൻവി കുറുപ്പിന്റെ വരികൾക്ക് ഔസേപ്പച്ചന്‍ ഈണമൊരുക്കിയ ഗാനം കെ.ജെ.യേശുദാസ് ആണ് കാതോടു കാതോരത്തിൽ ആലപിച്ചത്. ‘ന്നാ താൻ കേസ് കൊട്’ ചിത്രത്തിനു വേണ്ടി ബിജു നാരായണൻ ഗാനം പാടിയിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com