തരംഗമായി ജിമിന്റെ ഫോട്ടോഷൂട്ട്; ചിത്രങ്ങളിൽ കണ്ണുടക്കി ആരാധകർ, വൈറൽ

jimin-btss
SHARE

ആരാധകവൃന്ദത്തിന്റെ ഹൃദയം തൊട്ട് ബിടിഎസ് താരം ജിമിന്റെ ഫോട്ടോഷൂട്ട്. ബിടിഎസ് ബാൻഡ് അംഗങ്ങളുടെ സ്പെഷൽ ഫോട്ടോ ഫോളിയോയുടെ ഭാഗമായാണ് ജിമിൻ പുതുചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഇത് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. 

വെൽവെറ്റ് ജാക്കറ്റിനൊപ്പം സ്വർണ നിറത്തിലുള്ള ഷർട്ട് ധരിച്ചാണ് ജിമിന്‍ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഗായകന്റെ ശരീരത്തിലെ ടാറ്റൂ ചിത്രങ്ങളിൽ കാണാനാകും. ജിമിന്റെ സമൂഹമാധ്യമ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ടാണ് ആരാധകർക്കിടയിൽ ചർച്ചയായത്. ബിടിഎസ് താരങ്ങളെല്ലാം താന്താങ്ങളുടെ പുത്തൻ ചിത്രങ്ങളും വിഡിയോകളും വിശേഷങ്ങളുമെല്ലാം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. 

സംഗീതലോകത്തെ അക്ഷരാർഥത്തിൽ ഞെട്ടിച്ചതാണ് ബിടിഎസിന്റെ വേർപിരിയൽ. സംഗീതലോകത്തു നിന്നു തങ്ങൾ അനിശ്ചിതകാല ഇടവേള എടുക്കുകയാണെന്നും വൈകാതെ തിരികെ വരുമെന്നും അറിയിച്ചുകൊണ്ട് ഈ വർഷം ജൂണിലാണ് സംഘം വേർപിരിയൽ പ്രഖ്യാപനം നടത്തിയത്. ബാൻഡ് രൂപീകരിച്ച് 9 വർഷം പൂർത്തിയാക്കിയ വേളയിൽ നടത്തിയ പ്രത്യേക അത്താഴ വിരുന്നിനു ശേഷമായിരുന്നു ബിടിഎസിന്റെ ഔദ്യോഗിക പ്രഖ്യാപനം. 

ഓരോരുത്തരുടേയും കഴിവിനെ കൂടുതൽ വളർത്തിയെടുക്കാനും ജീവിതത്തിലെ പുതിയ ദിശ കണ്ടെത്താനുമായി തങ്ങൾ താൽക്കാലികമായി ഒരു ഇടവേളയെടുക്കുന്നുവെന്നാണ് ബിടിഎസ് അറിയിച്ചത്. പിരിഞ്ഞെങ്കിലും ബാൻഡ് അംഗങ്ങളെല്ലാവരും സമൂഹമാധ്യമങ്ങളിൽ സജീവമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}