‘ചില്ലാണെ....’; പ്രണയം പറഞ്ഞ് പാട്ടുമായി അനുരാഗം, വിഡിയോ

anuragam-song
SHARE

പ്രകാശൻപറക്കട്ടെ എന്ന ചിത്രത്തിനു ശേഷം ഷഹദ് നിലമ്പൂർ ഒരുക്കുന്ന ചിത്രമായ അനുരാഗത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘ചില്ലാണെ’ എന്നു തുടങ്ങുന്ന പാട്ടിനു വരികൾ കുറിച്ചത് മനു മഞ്ജിത് ആണ്. ജോയൽ ജോൺസ് ഈണമൊരുക്കി. എകെ ആണ് റാപ് വരികൾ കുറിച്ചത്. പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. 

ക്വീൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അശ്വിൻ ജോസ്, ഗൗതം വാസുദേവമേനോൻ, ജോണിആന്റണി, ദേവയാനി, ഷീല, ഗൗരി ജി കിഷൻ, മൂസി, ലെന, ദുർഗ കൃഷ്ണ, സുധീഷ്, മണികണ്ഠൻ പട്ടാമ്പി തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രമാണ് ‘അനുരാഗം’. 

അശ്വിൻ ജോസ് ആണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്. ലക്ഷ്മി നാഥ് ക്രിയേഷൻസ് സത്യം സിനിമാസ് എന്നീ ബാനറുകളിൽ സുധീഷ് എൻ, പ്രേമചന്ദ്രൻ എ.ജി എന്നിവര്‍ ചേർന്നു ചിത്രം നിർമിക്കുന്നു. എഡിറ്റിങ്: ലിജോ പോൾ. മനു മഞ്ജിത്തിനെ കൂടാതെ മോഹൻ കുമാർ, ടിറ്റോ പി.തങ്കച്ചൻ എന്നിവരും ചിത്രത്തിനു വേണ്ടി പാട്ടുകളെഴുതിയിട്ടുണ്ട്. കലാസംവിധാനം: അനീസ് നാടോടി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA